മാവോയിസ്റ്റ് വേട്ട നിര്‍ത്തണം: അരുന്ധതി

മാവോവാദികളെ ഇല്ലാതാക്കാനുള്ള നീക്കത്തിന് പിന്നില്‍ സര്‍ക്കാരിന് രാഷ്ട്രീയലക്ഷ്യമാണുള്ളത്. രാഷ്ട്രീയപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പട്ടാളത്തെ ഉപയോഗിക്കുന്ന രീതി പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇതിനനുസരിച്ച് അവര്‍ ശക്തിപ്രാപിക്കുകയേ ഉള്ളൂ- അരുന്ധതി പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍ .
ആദിവാസികളുടേയും പട്ടിണിക്കാരായ ഗ്രാമീണരുടേയും പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് മാവോയിസമാണെങ്കില്‍ ഞാനും മാവോയിസ്റ്റാണ്. മാവോയിസ്റ്റുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുളളതുകൊണ്ടാണ് അവര്‍ ശക്തിപ്രാപിക്കുന്നത്.
ആദിവാസികളെ ആക്രമിച്ചതുകൊണ്ട് മാവോവാദികളെ അമര്‍ച്ച ചെയ്യാന്‍ കഴിയില്ല. പ്രകൃതിവിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കി കച്ചവടം നടത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെയാണ് പലയിടത്തും മുന്നേറ്റങ്ങള്‍ നടക്കുന്നത്. കര്‍ണാടക, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒറീസ എന്നിവിടങ്ങളിലെല്ലാം ഇതാണ് നടക്കുന്നത്- അരുന്ധതി പറഞ്ഞു.
എന്താണ് മാവോയിസമെന്നുംആരാണ് മാവോവാദികളെന്നുംസര്‍ക്കാര്‍ നിര്‍വചിക്കണമെന്നും അരുന്ധതി റോയ് ആവശ്യപ്പെട്ടു. മാവോയിസ്റ്റ് വേട്ട നിര്‍ത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകര്‍ തയ്യാറാക്കിയ കത്തില്‍ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എം പി കബീന്‍ സുമനും ഒപ്പിട്ടിട്ടുണ്ട്.












Click it and Unblock the Notifications