വിലക്കയറ്റം നേരിടാന്‍ നികുതി വര്‍ധന ഒഴിവാക്കി

പ്രതിപക്ഷ ആരോപണത്തിന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണത്തെ ബജറ്റില്‍ പ്രഖ്യാപനങ്ങളും ക്ഷേമപദ്ധതികളും നടപ്പാക്കിയെന്ന് ധനമന്ത്രി അവകാശപ്പെട്ടു.
സ്ത്രീപരിഗണ ഇത്രയേറെ നല്കിയ ബജറ്റ് ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായാണ്. 5000 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള മുഴുവന്‍ പദ്ധതികള്‍ക്കും അനുമതി നല്കിക്കഴിഞ്ഞു.
അടുത്ത രണ്ടു മൂന്നു മാസം കൊണ്ട് പ്രതിപക്ഷത്തിന്റെ വായടപ്പിയ്ക്കും. ഇത്തവണത്തെ ബജറ്റില്‍ നികുതി കൂട്ടാതെയാണ് ഇത്രയും വലിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു












Click it and Unblock the Notifications