കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കയറ്റം നേരിടാന്‍ നികുതി വര്‍ധന ഒഴിവാക്കി

  • By Ajith Babu
Google Oneindia Malayalam News

Thomas Isaac
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്. വിലക്കയറ്റം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അതേ സമയം എക്‌സൈസ് ഡ്യൂട്ടിയും ഇന്ധനവിലയും കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്തു. എന്നാല്‍, വിലക്കയറ്റം നിലനില്ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം പുതുതായി ഒരു നികുതിയും ഏല്പിച്ചിട്ടില്ല. ഇതാണ് വിലക്കയറ്റത്തെ നേരിടാന്‍ സംസ്ഥാനം കണ്ടെത്തിയ മാര്‍ഗമെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ ആരോപണത്തിന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണത്തെ ബജറ്റില്‍ പ്രഖ്യാപനങ്ങളും ക്ഷേമപദ്ധതികളും നടപ്പാക്കിയെന്ന് ധനമന്ത്രി അവകാശപ്പെട്ടു.

സ്ത്രീപരിഗണ ഇത്രയേറെ നല്കിയ ബജറ്റ് ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായാണ്. 5000 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള മുഴുവന്‍ പദ്ധതികള്‍ക്കും അനുമതി നല്കിക്കഴിഞ്ഞു.

അടുത്ത രണ്ടു മൂന്നു മാസം കൊണ്ട് പ്രതിപക്ഷത്തിന്റെ വായടപ്പിയ്ക്കും. ഇത്തവണത്തെ ബജറ്റില്‍ നികുതി കൂട്ടാതെയാണ് ഇത്രയും വലിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X