ഇടത് എംഎല്‍എമാര്‍ ലീഗിലേയ്ക്ക്: കുഞ്ഞാലിക്കുട്ടി

മതവിശ്വാസവും മറ്റ് ആശയങ്ങളും അംഗീകരിക്കാത്ത അവസ്ഥ എല്‍ഡിഎഫില്‍ ഉളളതിനാലാണ് ഇവര്‍ ലീഗില്‍ ചേരാന്‍ ആലോചിക്കുന്നത്. ഇടതുപക്ഷം ന്യൂനപക്ഷങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ല. ഇതെല്ലാം പ്രവര്‍ത്തകരെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നു- അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് അക്കാര്യം ഇപ്പോള്‍ പറയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഐഎന്‍എല്‍ ലീഗ് ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ അനൌദ്യോഗികമായി നടക്കുന്നുണ്ടെന്നും എല്‍ഡിഎഫില്‍ ഐഎന്‍എല്ലിനെ വേണ്ടത്ര മാനിക്കാത്ത സാഹചര്യത്തിലാണിതെന്നും കുഞ്ഞാലിക്കുട്ടി ഒരു ചാനലിനോട് വെളിപ്പെടുത്തി.
ഐഎന്‍എല്ലിന് മുസ്ലിം ലീഗുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറിയതായും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications