കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതിന് ജപമാല എടുക്കേണ്ടി വരും: കെവി തോമസ്

  • By Lakshmi
Google Oneindia Malayalam News

Thomas Isaac
തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ പേരുമാറ്റി പ്രഖ്യാപിച്ചു മന്ത്രി തോമസ് ഐസക്ക് കയ്യടി നേടുകയാണെന്ന് കേന്ദ്ര മന്ത്രി കെ.വി തോമസ്.

കേന്ദ്രം മൂന്നു രൂപയ്ക്കു നല്‍കുന്ന അരിയാണു ഒരുരൂപ മാത്രം കുറച്ചു വലിയ കാര്യമായി തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കേന്ദ്രത്തിന്റെ പേരു പറയാനുള്ള മാന്യതയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം.

രണ്ടു രൂപയ്ക്ക് അരി കൊടുക്കുന്നതിന്റെ മാനദണ്ഡം സര്‍ക്കാര്‍ വ്യക്തമാക്കണം. തൊഴിലാളികള്‍ക്കു കൊടുക്കും എന്നാണു തോമസ് ഐസക്ക് പറഞ്ഞത്. ഏതു തൊഴിലാളികള്‍ക്കെന്നു തുറന്നു പറയണം- അദ്ദേഹം ആവശ്യപ്പെട്ടു.

ജപമാലയ്ക്കും രുദ്രാക്ഷത്തിനും നികുതി കുറച്ചതു മാത്രമാണ് ഈ ബജറ്റില്‍ തോമസ് ഐസക്ക് മുന്‍കൂട്ടിയുള്ള കാഴ്ച്ചപ്പാടോടെ ചെയ്ത കാര്യം. ഒരു കൊല്ലം കഴിഞ്ഞാല്‍ ഇവര്‍ക്കു മിക്കവാറും ജപമാലയും രുദ്രാക്ഷവും തന്നെ എടുക്കേണ്ടി വരും. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇത്രയും കാലം ക്രൈസ്തവ സഭയെ തെറി പറഞ്ഞതിന്റെ മനസ്താപം കൊണ്ടാണു തിരുവസ്ത്രത്തിനു നികുതി കുറച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ മഹാത്മാ തൊഴിലുറപ്പു പദ്ധതിയാണ് 1000 കോടിയുടെ തൊഴില്‍ ലഭ്യതാ പദ്ധതിയായി തോമസ് ഐസക്ക് ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്രം നല്‍കുന്ന പൈസ കൂടിയാണിത് എന്നു പറയാനുള്ള മാന്യതയെങ്കിലും കാണിക്കണ്ടേ- തോമസ് ചോദിച്ചു.

50000 കോടി രൂപയുടെ റയില്‍വേ കോറിഡോര്‍ നിര്‍മിക്കുമെന്നും തോമസ് ഐസക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. റയില്‍വേ ആരുടേതാണ്? കേന്ദ്രത്തിന്റേതല്ലേ? സംസ്ഥാനത്തു പാത ഇരട്ടിപ്പിക്കലിനു സ്ഥലമെടുത്തു കൊടുക്കാന്‍ പോലും കഴിയാത്ത സര്‍ക്കാര്‍ 50000 കോടിയുടെ റയില്‍വേ കോറിഡോര്‍ നിര്‍മിക്കുമെന്നു പറയുന്നത് ആളെ പറ്റിക്കാനാണ്- അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലിം ലീഗിന്റെ സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെവി തോമസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X