കോഴിക്കോട് സ്‌ഫോടനം: നസീര്‍ കുറ്റമേറ്റു

മാറാട് സംഭവത്തിന്റെ പ്രതികാരമായാണു കോഴിക്കോട് സ്‌ഫോടനം നടത്തിയതെന്ന് നസീര്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
സ്‌ഫോടനത്തിനായി വുസ്തുക്കള്‍ കൊണ്ടുവന്നത് കൊച്ചിയില്‍ നിന്നാണെന്നും സ്‌ഫോടനം ആസൂത്രണം ചെയ്തതും ബോംബ് സ്ഥാപിച്ചതും താന്‍ തന്നെയാണെന്നും നസീര്‍ മൊഴി നല്‍കി.
സ്‌ഫോടക വസ്തു നല്‍കിയ ആളുടെ കിഴക്കമ്പലത്തെ വീട്ടിലും സ്ഥാപനത്തിലും നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി.
ടൈമര്‍ ഉപയോഗിച്ചു നസീറും കൂട്ടരും ആദ്യം നടത്തിയ സ്‌ഫോടനം ആയിരുന്നു കോഴിക്കോട്ടേത്. കോഴിക്കോട് സ്‌ഫോടനത്തിനു മുന്നോടിയായി കണ്ണൂരില്‍ പരീക്ഷണ സ്‌ഫോടനം നടത്തിയിരുന്നുവെന്ന് നസീര്‍ നേരത്തേ സമ്മതിച്ചിരുന്നു.
കോഴിക്കോട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് നസീറുമായി എന്‍ഐഎ കോഴിക്കോടും കണ്ണൂരും നടത്തിവന്ന തെളിവെടുപ്പുകള്‍ അവസാനിച്ചു. 2006 മാര്‍ച്ചിലാണു നഗരത്തിലെ കെഎസ്ആര്‍ടിസി, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡുകളിലായി സ്‌ഫോടനങ്ങള്‍ നടന്നത്.












Click it and Unblock the Notifications