പോളിനെ കുത്തിയെന്ന് കാരി സതീഷ് വീണ്ടും

കേസില്‍ കേരള പൊലീസ് സഞ്ചരിച്ച അതേപാതയില്‍ത്തന്നെയാവും സിബിഐയ്ക്കു പോകേണ്ടിവരുകയെന്നാണ് അടുത്തദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങള്‍ സൂചന നല്‍കുന്നത്.
അതേസമയം പോള്‍വധവുമായി ബന്ധപ്പെട്ട തെളിവുകള്‍ക്കായി മണ്ണഞ്ചേരിയില്‍ സിബിഐ സംഘം വീണ്ടും പുരയിടം കുഴിച്ചു.
വെള്ളിയാഴ്ച ഒന്നരമണിക്കൂര്‍ നേരം പണിപ്പെട്ടിട്ടും തെളിവുകളൊന്നും കിട്ടിയില്ല. കൊലപാതകത്തിനുശേഷം ചോരപുരണ്ട വസ്ത്രങ്ങള്‍ മണ്ണഞ്ചേരി ബസ്സ്റ്റാന്‍ഡിനു പുറകിലുള്ള പുരയിടത്തില്‍ മറവുചെയെ്തന്ന് പ്രതി അനീഷ് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടന്നത്.
28ാം പ്രതി മണ്ണഞ്ചേരി സ്വദേശി അനീഷിനെയും കൊണ്ടാണ് സിബിഐ സംഘം മണ്ണഞ്ചേരിയില്‍ തെളിവെടുപ്പിന് വന്നത്.
വ്യാഴാഴ്ച പടക്കം കണ്ടെത്തിയ സ്ഥലത്ത് വീണ്ടും കുഴിച്ചു. ഏതാനും നാട്ടുകാരുടെ സഹായത്താല്‍ വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് കുഴിക്കല്‍ തുടങ്ങിയത്. ഒന്നരമണിക്കൂര്‍ കുഴിച്ചിട്ടും തെളിവൊന്നും ലഭിച്ചില്ല.
പുരയിടത്തിന്റെ കൂടുതല്‍ ഭാഗത്ത് കുഴിക്കാന്‍ സിബിഐ സംഘം നാട്ടുകാരുടെ സഹായം തേടി. എന്നാല്‍ ആരും സേവനത്തിന് തയ്യാറായില്ല. ഇതേതുടര്‍ന്ന് കുഴിക്കല്‍ കാണാന്‍ എത്തിയവരോട് പിരിഞ്ഞുപോകാന്‍ സിബിഐക്കാര്‍ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി അഞ്ചു ദിവസത്തേയ്ക്കാണ് അനീഷിനെ കോടതി സിബിഐയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നത്.












Click it and Unblock the Notifications