നിത്യാന്ദ കോഴഞ്ചേരിയില്‍ ?

വിവാദ വീഡിയോ പുറത്തുവന്നതോടെ തിരുവണ്ണാമലയിലെ ആശ്രമത്തില്‍ നിന്നും മുങ്ങിയ സ്വാമി ഒളിച്ചു താമസിക്കാന്‍ കേരളത്തിലെ കോഴഞ്ചേരിയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ നിത്യാനന്ദയ്ക്ക് ഒട്ടേറെ അനുയായികള്‍ ഉണ്ട്.
വിദേശ മലയാളിയായ ഒരു യുവതിയുടെ നേതൃത്വത്തിലാണ് സ്വാമിയുടെ അനുയായികള്‍ കോഴഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രസിദ്ധമായ ചെറുകോല്‍പ്പുഴ കണ്‍വന്‍ഷന്‍ നഗറില്‍ സ്വാമിയെ എത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നുവത്രേ.
എന്നാല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് സംഘാടകരുമായി ഇവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തത്. അതിനാല്‍ കണ്‍വന്‍ഷന്‍ നഗറില്‍ സ്വാമിയെ എത്തിക്കാന്‍ ഇവര്‍ക്കായില്ല.
എങ്കിലും സ്വാമിയുടെ പേരില്‍ കണ്‍വന്‍ഷന്‍ നഗരിയില്‍ സ്‌റാളുകള്‍ നടത്തുകയും നിത്യാനന്ദയുടെ ഫോട്ടോയും പുസ്തകങ്ങളും പ്രസംഗങ്ങള്‍ അടങ്ങിയ സി.ഡികളും ഇവര്‍ വില്പന നടത്തിയിരുന്നു.
ചെന്നൈ പൊലീസ് നിത്യാനന്ദയുടെ പേരില്‍ വഞ്ചനാ കുറ്റത്തിനും മത വികാരം വ്രണപ്പെടുത്തിയതിനും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതു കൂടാതെ ലൈംഗിക അപവാദത്തില്‍പ്പെട്ട സ്വാമിക്കെതിരെ ചെന്നൈയിലെ ഒരു സംഘം അഭിഭാഷകരും രംഗത്തുണ്ട്.












Click it and Unblock the Notifications