Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാപസാധ്യതയുമായി വനിതാ ബില്‍ സഭയില്‍

Parliament
ദില്ലി: വനിതാ സംവരണ ബില്‍ തിങ്കളാഴ്ച രാജ്യസഭയിലേക്ക്. രാജ്യത്തെ നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം സ്ത്രീകള്‍ക്കായി നീക്കിവെയ്ക്കണമെന്ന് നിര്‍ദ്ദേശിയ്ക്കുന്ന നിര്‍ണായക ബില്‍ പാസാകണമെങ്കില്‍ പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഭരണഘടന ഭേദഗതിയായതിനാലാണ് ഇത്.

ലോക വനിതാദിനത്തിന്റെ ശതാബ്ദി ദിനമായ തിങ്കളാഴ്ച രാജ്യസഭയില്‍ 108ാം ഭേദഗതിയായെത്തുന്ന ബില്‍ പാസാവുമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

നിലവില്‍ 233 അംഗങ്ങളുള്ള രാജ്യസഭയില്‍ 155 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസ് (71), ബി.ജെ.പി (45), സിപി.എം. (15) എന്നീ പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്യാന്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്കിക്കഴിഞ്ഞു. 12 അംഗങ്ങളുള്ള ബിഎസ്പിയും 7 അംഗങ്ങളുള്ള അണ്ണാഡിഎംകെയും 4 അംഗങ്ങളുള്ള ബിജെഡിയും ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്.

ആര്‍ജെഡി, സമാജ്‌വാദി പാര്‍ട്ടി പാര്‍ട്ടികളാണ് ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തുള്ളത്. വനിതാ സംവരണത്തിനുളളില്‍ പിന്നാക്ക വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ട അനുവദിയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.

ബില്ല് പാസ്സാക്കുന്നതിന് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി എതിര്‍ക്കുന്ന പാര്‍ട്ടികള്‍ വോട്ടിങ് തടസ്സപ്പെടുത്താന്‍ശ്രമിക്കുമോയെന്നതാണ്. ബഹളത്തിനിടെ വോട്ടിങ് പാടില്ലെന്നാണ് ചട്ടം. ബഹളത്തിന്റെ മറവില്‍ ബില്‍ വോട്ടിനിടുന്നത തടയാനായിരിക്കും എതിരാളികള്‍ ശ്രമിയ്ക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+