ചോക്ലേറ്റ് പയ്യന്‍മാര്‍ക്ക് ബാറ്റണ്‍ കൈമാറില്ല
തൃശൂര്‍: ചോക്ലേറ്റും ഹോര്‍ലിക്‌സും കഴിച്ചു നടക്കുന്ന പയ്യന്‍മാര്‍ക്കൊന്നും ബാറ്റണ്‍ കൈമാറിയിട്ട് കാര്യമില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അജയ് തറയില്‍ പറഞ്ഞു.
യുവാക്കള്‍ക്ക് കോണ്‍ഗ്രസില്‍ അര്‍ഹമായ സ്ഥാനം ലഭിയ്ക്കുന്നില്ലെന്ന് എന്‍എസ് യു പ്രസിഡന്റ് ഹൈബി ഈഡനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം ലിജുവും പരാതിപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തറയിലിന്റെ മറുപടി.
ഓടിത്തളര്‍ന്ന നേതാക്കള്‍ ബാറ്റണ്‍ കൈമാറണമെന്നാണ് ചിലര്‍ പറയുന്നത്. ഓടിത്തളര്‍ന്ന നേതാക്കളേക്കാള്‍ വേഗത കുറഞ്ഞവരാണ് പിന്നാലെ ഓടിവരുന്നതെങ്കില്‍ ബാറ്റണ്‍ കൈമാറിയിട്ടു കാര്യമില്ല. ആവശ്യമുള്ളവര്‍ വേഗത കൈവരിച്ച് ബാറ്റണ്‍ തട്ടിപ്പറിക്കണമെന്നും അജയ് തറയില്‍ പറഞ്ഞു.












Click it and Unblock the Notifications