Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി-നിസാമുദീന്‍ തുരന്തോ സര്‍വീസ് തുടങ്ങി

Duranto Express flagged off
കൊച്ചി: കേരളത്തില്‍ നിന്നുള്ള ആദ്യ നോണ്‍സ്‌റ്റോപ്പ് എറണാകുളം-നിസാമുദീന്‍ തുരന്തോ എക്‌സ്പ്രസ് സര്‍വീസിന് തുടക്കമായി. കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ അഹമ്മദാണ് തീവണ്ടിയുടെ പ്രഥമ സര്‍വീസിന് പച്ചക്കൊടി കാണിച്ചത്.

കഴിഞ്ഞ റയില്‍വേ ബജറ്റില്‍ കേരളത്തിന് അനുവദിച്ച തുരന്തോ എക്‌സ്പ്രസ് ഏറെ വൈകിയാണ് ഓടിത്തുടങ്ങുന്നത്. 17 കോച്ചുകളാണ് വണ്ടിയിലുള്ളത്. നാല് എയര്‍കണ്ടിഷന്‍ഡ് ത്രീ ടയര്‍ കോച്ചുകള്‍, ഒരു എ സി ടൂടയര്‍ കോച്ച്, കൂടാതെ ഒരു എ സി ഒന്നാംക്ലാസും ഉണ്ട്. അത്യാധുനിക ടോയ്‌ലറ്റ് സംവിധാനങ്ങളാണ് തീവണ്ടിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു പാന്‍ട്രി കാറും രണ്ട് ഗാര്‍ഡ് വാനുകളുമാണ് തീവണ്ടിയിലുള്ളത്. തുരന്തോയുടെ ഒരു കമ്പാര്‍ട്ടുമെന്റില്‍ 80 പേര്‍ക്ക് യാത്ര ചെയ്യാം.

2283 തീവണ്ടി നമ്പറില്‍ ചൊവ്വാഴ്ചകളില്‍ രാത്രി 11.30ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 7.30ന് നിസാമുദീനില്‍ എത്തും. തീവണ്ടി നമ്പര്‍ 2284 നിസാമുദീന്‍-എറണാകുളം തുരന്തോ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ രാത്രി 9.35ന് നിസാമുദീനില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച വൈകീട്ട് 3.30ന് എറണാകുളത്തെത്തും. കൊങ്കണ്‍ വഴിയാണ് യാത്ര.

കേന്ദ്രമന്ത്രി കെ.വി.തോമസ് എംപിമാരായ പി.രാജീവ്, ധനപാലന്‍, ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2009 റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച തീവണ്ടികളെല്ലാം മാര്‍ച്ച് 31നകം ഓടിത്തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ചടങ്ങില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+