രാജ്യസഭ: ആര്‍എസ്പി ഉറച്ചു തന്നെ
കൊല്ലം: ഇടതുമുന്നണിയ്ക്ക് ഉറപ്പുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലൊന്ന് തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വിപി രാമകൃഷ്ണപിള്ള പറഞ്ഞു. സീറ്റ് ലഭിയ്ക്കാന്‍ ആര്‍എസ്പിയ്ക്ക് അര്‍ഹതയുള്ളതു കൊണ്ടാണ് മുന്നണിയ്ക്ക് കത്ത് നല്‍കിയത്. ഭാവി കാര്യങ്ങള്‍ 11ന് ചേരുന്ന സംസ്ഥാന കമ്മറ്റിയില്‍ തീരുമാനിക്കുമെന്നും രാമകൃഷ്ണപിള്ള വ്യക്തമാക്കി.
ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ക്കുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുയായിരുന്നു അദ്ദഹം.
സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി വിടണമെന്നുവരെ ആര്‍എസ്പി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നണിയുമായി സഹകരിക്കുന്നത് നിര്‍ത്തണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു.
രണ്ടും കല്‍പ്പിച്ച് ആര്‍എസ്പി മുന്നോട്ടുപോകുന്നതോടെ രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാവുകയാണ്. രണ്ട് സീറ്റും ഏറ്റെടുക്കാന്‍ കഴിഞ്ഞ ദിവസം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന ആര്‍എസ്പി തീരുമാനിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications