യുവാക്കളെ പരിഗണിച്ചില്ലെങ്കില്‍ വിമതരെ നിര്‍ത്തും

ജനാധിപത്യപ്രക്രിയയില്‍ യുവാക്കള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കണം. ഭാവിയിലും യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട് ഇത് തന്നെയായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലും യുവാക്കള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കില്‍ വിമതരെ നിര്‍ത്തും. അത് എത്ര ഉയര്‍ന്ന നേതാവിനെതിരാണെങ്കിലും യൂത്ത് കോണ്‍ഗ്രസ് പിന്‍മാറില്ലെന്ന് ലിജു മുന്നറിയിപ്പ് നല്‍കി.
യുവാക്കളെ തഴഞ്ഞ് സ്ഥാനങ്ങള്‍ വെട്ടിപ്പിടിയ്ക്കാന്‍ വലിയ നേതാക്കളെ അനുവദിയ്ക്കില്ല. എകെ. ആന്റണിയും രമേശ് ചെന്നിത്തലയുമൊക്കെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയവരാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എന്‍എസ്‌യു പ്രസിഡന്റ് ഹൈബി ഈഡനും പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications