എല്‍ഐസി ബാങ്കിങ് രംഗത്തേയ്ക്ക്

എല്‍ഐസിക്ക് നിലവില്‍ വിവിധ ബാങ്കുകളില്‍ ഓഹരി പങ്കാളിത്തമുണ്ട്. പൊതുമേഖലാ ബാങ്കായ കോര്‍പ്പറേഷന്‍ ബാങ്കില്‍ എല്‍ഐസിക്ക് 26.32 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 10.53 ശതമാനവും ഐസിഐസിഐ ബാങ്കില്‍ 10.35 ശതമാനവും ആക്‌സിസ് ബാങ്കില്‍ 10.34 ശതമാനവും എച്ച്ഡിഎഫ്‌സി ബാങ്കില്‍ 7.02 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കിന്റെ പ്രൊമോട്ടര്‍മാരില്‍ ഒന്നാണ് എല്‍ഐസി.
വിവിധ ബാങ്കുകളില്‍ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും സ്വന്തമായി ബാങ്ക് തുടങ്ങുകയെന്നത് വ്യത്യസ്തമാണെന്ന് എല്‍ഐസി ചെയര്‍മാന്‍ ടി.എസ് വിജയന്‍ പറഞ്ഞു.
ബാങ്ക് തുടങ്ങുന്നതോടെ പ്രീമിയം കളക്ഷന്‍, ക്ലെയിം സെറ്റില്‍മെന്റ് എന്നീ ഇടപാടുകള്‍ എളുപ്പമാകുമെന്നാണ് എല്‍ഐസിയുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷം 1.76 ലക്ഷം കോടി രൂപ രൂപയുടെ പ്രീമിയം വരുമാനം എല്‍ഐസി പ്രതീക്ഷിക്കുന്നുണ്ട്. പോളിസി ഉടമകള്‍ക്ക് 1.5 കോടിയോളം ക്ലെയിമുകളും നല്‍കുന്നുണ്ട്.
ആദിത്യ ബിര്‍ള ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിലയന്‍സ് ക്യാപ്പിറ്റല്‍, ബജാജ് ഫിന്‍സെര്‍വ്, ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട്, ഇന്ത്യാബുള്‍സ്, ഐഎഫ്‌സിഐ എന്നീ ഗ്രൂപ്പുകളും ബാങ്കിങ് ലൈസന്‍സിനായി രംഗത്തുണ്ട്.












Click it and Unblock the Notifications