കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യയില്‍ 10കോടി സ്ത്രീകളെ കാണാതായി

  • By Lakshmi
Google Oneindia Malayalam News

Women
ദില്ലി : ഏഴ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 10 കോടിയോളം സ്ത്രീകളെ കാണാതായെന്ന് ഐക്യരാഷ്ട്രസഭയുടെ ഡവലപ്‌മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) റിപ്പോര്‍ട്ട്. ഇവരില്‍ല്‍ 8.5 കോടിയും ഇന്ത്യാക്കാരും ചൈനാക്കാരുമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യ, ചൈന, ബംഗ്ലാദേശ്, ഇറാന്‍, നേപ്പാള്‍, പാകിസ്താന്‍, തെക്കന്‍ കൊറിയ എന്നിവയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ഏഴ് രാജ്യങ്ങള്‍. 2007ലെ കണക്കാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചൈനയിലെ കൃത്യം കണക്ക് 4.26 കോടിയും ഇന്ത്യയിലേത് 4.27 കോടിയുമാണ്. ഈ സാമൂഹ്യവിപത്ത് തടയുന്നതില്‍ ഏറ്റവും ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച ഏഷ്യന്‍ രാജ്യം ശ്രീലങ്കയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ മിക്കവയും സ്ത്രീകളെ അക്രമങ്ങളില്‍ നിന്നും രക്ഷിച്ചുനിര്‍ത്തുന്നതില്‍ വന്‍ പരാജയമാണ്. മാത്രമല്ല ഈ രാജ്യങ്ങളിലെല്ലാം വലിയതോതില്‍ ലിംഗവ്യത്യാസം നിലനില്‍ക്കുകയും ചെയ്യുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X