ലീഗ് പിന്‍മാറി; ആന്റണി രാജ്യസഭയിലേക്ക്

ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ലീഗ് നേതൃത്വത്തില്‍ നിന്ന് പിന്തുണ ആവശ്യപ്പെടുകയായിരുന്നു. ഇ അഹമ്മദ്, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് ലീഗിനെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയത്.
പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരും ലീഗുമായുള്ള ചര്‍ച്ചയ്‌ക്കെത്തി. 2012 ല്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ലീഗിന്റെ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് സോണിയാ ഗാന്ധി ഉറപ്പു നല്‍കിയതായി ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എകെ ആന്റണിയ്ക്കുവേണ്ടി ലീഗ് ആവശ്യം ഉപേക്ഷിക്കുകയായിരുന്നു.
അടുത്ത രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് തങ്ങള്‍ക്കുവേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന കേരളാ കോണ്‍ഗ്രസ്(എം) നേതൃത്വുമായി ചര്‍ച്ച നടത്തുന്നതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. കെഎം മാണിയുമായി ഓസ്‌കര്‍ ചര്‍ച്ച നടത്തും.












Click it and Unblock the Notifications