കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് ക്വാട്ടേഴ്‌സില്‍ 9കാരിയുടെ ജഡം

  • By Lakshmi
Google Oneindia Malayalam News

Sexual Abuse
മുംബൈ: പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിന്റെ ടെറസില്‍ ഒന്‍പത് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.

മുംബൈയിലെ കുര്‍ളയിലെ ലെ 109ാം നമ്പര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ക്വാട്ടേഴ്‌സിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് താമസിക്കുന്ന ആറ് പേരെ പൊലീസ് അറസ്റ്റുചെയ്തു.

ഞായറാഴ്ച കാലത്താണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മാനഭംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു മാസത്തിനിടയില്‍ കുര്‍ളയില്‍ നടന്ന രണ്ടാമത്തെ സംഭവമാണിത്. രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും ഒരേ വ്യക്തിയോ സംഘമോ തന്നെയായിരിക്കും എന്ന അനുമാനത്തിലാണ് പൊലീസ്.

ഞായറാഴ്ച കാലത്ത് ഇവിടത്തെ സബ് ഇന്‍സ്‌പെക്ടറുടെ മകന്‍ ടെറസില്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്. ടെറസിന് മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ മുങ്ങിക്കിടക്കുന്ന നിലയിലായിരുന്നുവത്രേ മൃതദേഹം. വിവരം അറിഞ്ഞ് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X