കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍വാണിഭം: സ്വാമിയ്‌ക്കെതിരെ മകോക്

  • By Lakshmi
Google Oneindia Malayalam News

Godman
ദില്ലി: പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ വ്യാജ സന്യാസി ശിവമൂര്‍ത്ത് ദ്വിവേദിക്കെതിരെ മഹാരാഷ്ട്രയിലെ കര്‍ക്കശനിയമമായ 'മോക്ക'യനുസരിച്ച് ദില്ലി പോലീസ് കേസെടുത്തു. പത്തുദിവസം മുമ്പാണ് ദ്വിവേദിയെ ആറ് യുവതികള്‍ക്കുമൊപ്പം ഒരു തീയേറ്ററില്‍ വച്ച് പോലീസ് പിടികൂടിയത്.

ആശ്രമത്തിന്റെ മറവില്‍ കുറ്റകൃത്യങ്ങള്‍ പലതും നടത്തിവന്ന സ്വാമി പിഴയൊടുക്കി രക്ഷപ്പെടുന്നത് തടയാനാണ് 'മകോക്'യിലെ കര്‍ക്കശവകുപ്പുകള്‍പ്രകാരം കേസെടുത്തത്. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്‍്ഡ് ക്രൈം ആക്ട് ആണ് മകോക്. മഹാരാഷ്ട്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം 2002ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദില്ലിയിലേക്കുകൂടി വ്യാപിപ്പിച്ചിരുന്നു.

ക്രിസ്ത്യന്‍ മിഷനറിമാരടക്കമുള്ള വിദേശ ഏജന്‍സികളുടെ പണം ലക്ഷ്യംവെച്ചാണ് ദ്വിവേദിയുടെ പ്രവര്‍ത്തനമെന്ന് ദില്ലി (സൗത്ത്) ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എച്ച്.ജി.എസ്. ധലിവാല്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ അഞ്ച് കേസുകളെടുത്തതായും രണ്ടെണ്ണത്തില്‍ കുറ്റപത്രം തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു.

സായിബാബയുടെ ശിഷ്യനായി ആത്മീയമേഖലയിലേക്ക് പ്രവേശിച്ച ദ്വിവേദി പിന്നീട് സ്വയം ഗുരുവായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് മുമ്പ് ഇയാള്‍ സെക്യൂരിറ്റിക്കാരനായി ജോലിചെയ്യുകയും മോഷണക്കേസില്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ജയിലില്‍ നിന്നിറങ്ങിയതില്‍പ്പിന്നെയാണ് ആത്മീയമാര്‍ഗത്തിലേയ്ക്ക് തിരിഞ്ഞത്. റിയല്‍എസ്‌റ്റേറ്റ്, പലിശയ്ക്ക് പണം കൊടുക്കല്‍, വ്യഭിചാരം തുടങ്ങിയ മാര്‍ഗത്തിലൂടെ കോടികളുടെ ഇടപാടാണ് ദ്വിവേദി നടത്തിയത്. ഒരു കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എന്നപോലെയാണ് ദ്വിവേദി പ്രവര്‍ത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.

മധ്യപ്രദേശിലെ ചിത്രകൂടില്‍ രണ്ടു സ്ഥാപനങ്ങളാണ് ഇയാള്‍ക്കുള്ളത്. ദക്ഷിണ ദില്ലിയില്‍ ഇയാള്‍ ഒരമ്പലവും പണിതിട്ടുണ്ട്. ഇയാളുടെ അഞ്ച് ഡയറികള്‍ കണ്ടെത്തിയതായും ഇത് പരിശോധിച്ചുവരുന്നതായും പോലീസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X