കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ചാരസ്വാതന്ത്ര്യം പീഡനകാരണമല്ല: ചീഫ് ജസ്റ്റിസ്

  • By Lakshmi
Google Oneindia Malayalam News

KG Balakrishnan
ദില്ലി: മാനഭംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ പ്രതിയെ വിവാഹം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ ആ വികാരത്തെ മാനിക്കാന്‍ ജഡ്ജിമാരും അഭിഭാഷകരും തയ്യാറാവണമെന്ന് ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍.

ആ ബന്ധത്തിലുണ്ടാകുന്ന കുഞ്ഞിനെ പ്രസവിക്കാനും സ്ത്രീ തയ്യാറായാല്‍ അതും കണക്കിലെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കേസുകളുടെ അന്വേഷണം, വിചാരണ, പ്രോസിക്യൂഷന്‍ എന്നിവ പ്രതിക്ക് ശിക്ഷ ഉറപ്പാക്കാന്‍ ഉതകുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികചൂഷണ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉടന്‍ പ്രത്യേക ഫണ്ട് രൂപീകരിക്കണം.

നിയമങ്ങള്‍ പാസാക്കുന്നതല്ലാതെ അത് യഥാസമയം നടപ്പാക്കാന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്-അദ്ദേഹം പറഞ്ഞു. ആധുനിക കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കു സഞ്ചാരസ്വാതന്ത്യ്രം വര്‍ധിച്ചതാണു പീഡനങ്ങള്‍ പെരുകുന്നതിനു കാരണം എന്ന നിലയിലുള്ള വാദഗതികള്‍ ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാനഭംഗത്തിന് ഇരയാവുന്നവരുടെ പുനരധിവാസം സംബന്ധിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഞായറാഴ്ച സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം,

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X