യുപിഎ സര്‍ക്കാരിനുള്ള എസ്പി പിന്തുണ പിന്‍വലിച്ചു

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും എസ്പി തലവന്‍ മുലായം സിങ് യാദവും പാര്‍ലമെന്റിന് മുമ്പില്‍ വെച്ചാണ് പിന്തുണ പിന്‍വലിച്ച കാര്യം പ്രഖ്യാപിച്ചത്. ബിജെപി ശക്തിപ്പെടുന്നത് തടയാനാണ് തങ്ങള്‍ യുപിഎയ്ക്ക് പിന്തുണ നല്‍കി വന്നതെന്നും ഇനി അങ്ങനെയൊരു പരിപാടിയില്ലെന്നും ഇരുനേതാക്കളും പറഞ്ഞു.
യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കത്ത് എസ്പിയും ആര്‍ജെഡിയും രാഷ്ട്രപതിയ്ക്ക് നല്കിയിട്ടില്ല. സാങ്കേതിക പിന്തുണ മാത്രമാണ് ഇവര്‍ നല്‍കിവരുന്നത്. ഇരുപാര്‍ട്ടികള്‍ക്കും കൂടി 26 എംഎല്‍എമാരാണ് ലോക്‌സഭയിലുള്ളത്. സമാജ് വാദി പാര്‍ട്ടിയ്ക്ക് 22 ഉം ആര്‍ജെഡിയ്ക്ക് നാലും വീതം എംപിമാരാണുള്ളത്.
വനിതാ സംവരണ ബില്ലിനെതിരെ ഇരുസഭയിലും കടുത്ത പ്രതിഷേധമാണ് ബില്ലിനെ എതിര്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, ജനതാദള്‍ യുണൈറ്റഡ് എന്നീ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് ഇരു സഭകളും രണ്ടു മണിവരെ നിര്‍ത്തിവച്ചു.
രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. തുടര്‍ന്ന് രാജ്‌സഭാ അദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരി സഭ 12 മണിവരെയും പിന്നീട് രണ്ടു മണിവരെയും നിര്‍ത്തിവയ്ക്കുകയായിരുന്നു. ലോക്‌സഭയും രണ്ടു മണിവരെ നിര്‍ത്തിവച്ചു. എസ്പി, ആര്‍ജെഡി നേതാക്കള്‍ സഭയുടെ നടുത്തളത്തിലിറങ്ങി.












Click it and Unblock the Notifications