Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ബില്‍: സര്‍വ്വകക്ഷിയോഗം വിളിച്ചു

SP, RJD MPs snatch papers from Rajya Sabha Chairman
ദില്ലി : വനിതാസംവരണബില്ലിനെ ചൊല്ലി രാജ്യസഭയും ലോക്‌സഭയും സ്തംഭിച്ചതോടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സര്‍വകക്ഷിയോഗം വിളിച്ചു.

തിങ്കളാഴ്ച വൈകീട്ട് സര്‍വ്വകക്ഷിയോഗം ചേരുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് നാളെ നടത്താന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ഇതോടെ വൈകീട്ട് ആറിന് വനിതാസംവരണബില്‍ വോട്ടിനിട്ട് തിങ്കളാഴ്ച പാസാക്കാന്‍ ഇടയില്ല.

ബഹളത്തെതുടര്‍ന്ന് നാലുതവണയാണ് രാജ്യസഭ നിര്‍ത്തിവെച്ചത്. വൈകീട്ട് ആറുമണിക്ക് ബില്ല് പാസാക്കുന്നതിനായി വോട്ടെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബഹളം രൂക്ഷമായതിനെതുടര്‍ന്ന് ബില്ലിന്റെ ചര്‍ച്ചയും നടന്നില്ല.

സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി അംഗങ്ങളാണ് ബില്‍ അവതരിപ്പിച്ചതുമുതല്‍ ബഹളവുമായി തളത്തില്‍ ഇറങ്ങിയത്. ഇടയ്ക്ക് സഭാ അധ്യക്ഷനായിരുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ മേശപ്പുറത്തിരുന്ന ബില്ലിന്റെ കോപ്പിയും മൈക്കും അംഗങ്ങള്‍ തട്ടിത്തെറിപ്പിച്ചു. ഇതോടെ സഭ വൈകീട്ട് ചേരുമെന്ന് പ്രഖ്യാപിച്ച് നിര്‍ത്തിവെക്കുകയായിരുന്നു.
05:20PM

നാടകീയരംഗങ്ങള്‍ക്കിടെ വനിതാബില്‍ അവതരിപ്പിച്ചു
ദില്ലി: പ്രക്ഷുബ്ധ രംഗങ്ങള്‍ക്കിടെ വനിതാ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിയ്ക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പുയര്‍ത്തിയ എസ്പി, ആര്‍ജെഡി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുടെ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് സ്തംഭിച്ചു. വനിതാ ബില്‍ അവതരിപ്പിച്ച നിയമമന്ത്രി എം വീരപ്പ മൊയ്‌ലിയില്‍ നിന്ന് കടലാസ് തട്ടിപ്പറിയ്ക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു. സഭാധ്യക്ഷനായ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ മൈക്ക് തട്ടിപ്പറിയ്ക്കാനുള്ള ശ്രമം വരെ നടന്നു. സ്പീക്കറുടെ ചേംബറില്‍ സൂക്ഷിച്ചിരുന്ന പേപ്പറുകള്‍ വലിച്ചു കീറിയെറിഞ്ഞു.

ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും മൂന്നുമണിവരെ നടപടികള്‍ നിര്‍ത്തിവച്ചിരിയ്ക്കുകയാണ്. ബഹളം മൂലം രണ്ടു വട്ടം നിര്‍ത്തിവച്ച ശേഷം മൂന്നാമത് ചേര്‍ന്നാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഉടന്‍ തന്നെ ബഹളം തുടങ്ങുകയായിരുന്നു. മൂന്നു മണിയ്ക്ക് സഭ ചേരുമ്പോഴും ബഹളം തുടരുകയാണെങ്കില്‍ ചര്‍ച്ച കൂടാതെ ബില്‍ പാസാക്കിയേക്കും.

ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ന്യൂനപക്ഷ സംവണത്തിന് ശുപാര്‍ശ ചെയ്യുന്ന രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു രാജ്യസഭയില്‍ ബഹളം. രാവിലെ 11 സഭ ചേര്‍ന്നയുടന്‍ സഭാദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരി രാജ്യന്തര വനിതാ ദിന സന്ദേശം വായിച്ചതിന് പിന്നാലെയായിരുന്നു ബഹളം തുടങ്ങിയത്.

കമാര്‍ അക്തറിന്റെ നേതൃത്വത്തില്‍ എസ്പി അംഗങ്ങളാണ് ബഹളം തുടങ്ങിയത്. നോട്ടീസ് നല്‍കാത്തതിനാല്‍ ഈ ആവശ്യം ഹമീദ് അന്‍സാരി നിഷേധിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി.

ലോക്‌സഭയിലും രാവിലെ സ്പീക്കര്‍ മീരാകുമാര്‍ വനിതാദിന സന്ദേശം വായിച്ചതിന് പിന്നാലെയായിരുന്നു ബഹളം. ചോദ്യോത്തര വേളയിലേയ്ക്ക് കടക്കാന്‍ എസ്പി, ബിഎസ്പി, ആര്‍ജെഡി അംഗങ്ങള്‍ അനുവദിച്ചില്ല. ചില നേതാക്കള്‍ സ്പീക്കറുടെ ഇരിപ്പിടത്തിലേയ്ക്ക് തള്ളിക്കയറാനും ശ്രമിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+