പൊലീസ് റിക്രൂട്ട്‌മെന്റിനിടെ തിരക്ക്; ഒരു മരണം
മുംബൈ: മുംബൈയിലെ കലിനയില്‍ പൊലീസ് റിക്രൂട്ട്‌മെന്റ് ക്യാമ്പിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു ഉദ്യോഗാര്‍ത്ഥി മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ 30,000 ഓളം ഉദ്യോഗാര്‍ത്ഥികള്‍ രാവിലെതന്നെ എത്തിയിരുന്നു. ക്യാമ്പിലേക്കുള്ള ഗേറ്റ് തുറന്നയുടനെ ഉണ്ടായ ഉന്തിലും തള്ളിലുമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
മുംബൈ പോലീസില്‍ ഒഴിവുള്ള 3250 തസ്തികകളിലേക്കുള്ള റിക്രൂട്ട്്‌മെന്റ് നടപടികളാണ് തിങ്കളാഴ്ച നടന്നത്. അഞ്ചു കേന്ദ്രങ്ങളില്‍ ആയിരുന്നു തിരഞ്ഞെടുപ്പ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചുവെന്നും മുംബൈ പോലീസ് അറിയിച്ചു. മഹാരാഷ്ട്രയില്‍ 15000 പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.


Click it and Unblock the Notifications