കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുക്കിയ യാത്രാക്കൂലി നിലവില്‍വന്നു

  • By Lakshmi
Google Oneindia Malayalam News

Bus
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ്ചാര്‍ജ് ഞായറാഴ്ച അര്‍ധരാത്രമുതല്‍ നിലവില്‍ വന്നു. പെട്രോള്‍ വിലവര്‍ധന നിലവില്‍ വരുംമുമ്പ് 2009 ഫിബ്രവരി മുതല്‍ നിലനിന്ന ഫെയര്‍ സ്‌റ്റേജ് അടിസ്ഥാനമാക്കിയാവും പുതിയ നിരക്കുകള്‍.

മീറ്ററുകളില്‍ മാറ്റംവരുത്തേണ്ടതിനാല്‍ ഓട്ടോ-ടാക്‌സിക്കൂലി വര്‍ധന 15 മുതല്‍ക്കേ നിലവില്‍ വരികയുള്ളൂവെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ അറിയിച്ചു.

ഓര്‍ഡിനറി സര്‍വീസിന് നാലുരൂപയും ഫാസ്റ്റ് പാസഞ്ചറിന് അഞ്ചുരൂപയുമാണ് കുറഞ്ഞകൂലി. സൂപ്പര്‍ ഫാസ്റ്റിന് 10 രൂപയും സൂപ്പര്‍ എക്‌സ്പ്രസ്സിന് 15 രൂപയും വോള്‍വോ എ.സി ബസ്സുകളില്‍ മുപ്പതുരൂപയും വോള്‍വോ അല്ലാത്ത എ.സി ബസ്സുകളില്‍ 20 രൂപയുമാണ് കുറഞ്ഞ യാത്രാക്കൂലി.

ഒരു കിലോമീറ്റര്‍ യാത്രചെയ്യാന്‍ ഇനി ഓര്‍ഡിനറിക്ക് 55ഉം ഫാസ്റ്റ് പാസഞ്ചറില്‍ 57ഉം സൂപ്പര്‍ഫാസ്റ്റില്‍ 60ഉം സൂപ്പര്‍ ഡീലക്‌സില്‍ 75ഉം വോള്‍വോ എ.സി യില്‍ 1.10 രൂപയും വോള്‍വോ അല്ലാത്ത എ.സിയില്‍ 90 പൈസയും നല്‍കണം.

കുറഞ്ഞ ഓട്ടോക്കൂലി പത്തുരൂപയായി തുടരും. എന്നാല്‍, ഈ തുകയില്‍ ഒന്നേകാല്‍ കിലോമീറ്ററേ യാത്രചെയ്യാനാകൂ. കുറഞ്ഞ ടാക്‌സിക്കൂലി 50 രൂപ. ഇതിന് മൂന്നുകിലോമീറ്റര്‍ സഞ്ചരിക്കാം. എന്നാല്‍ ഈ വര്‍ധന മാര്‍ച്ച് 15 മുതലേ ബാധകമാവൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X