മൂന്നാര്‍ രത്തന്‍ ടാറ്റയുമായി ചര്‍ച്ച നടത്തണം
തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കയ്യേറ്റത്തില്‍ ടാറ്റയ്ക്ക് ക്ലീന്‍ ചിറ്റുമായി സര്‍വെ വിജിലന്‍സ് ഓഫീസര്‍ ബിജു പ്രഭാകറിന്റെ റിപ്പോര്‍ട്ട്.
മൂന്നാറില്‍ സമഗ്രമായ റീ സര്‍വേ നടത്തണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. 1971ലെ കെഡിഎച്ച് നിയമവും 1974ലെ ലാന്‍ഡ് ബോര്‍ഡ് വ്യവസ്ഥയും ഭേദഗതി ചെയ്യണമെന്നും ഇതിനായി രത്തന്‍ ടാറ്റയുമായി ചര്‍ച്ച നടത്തണമെന്നും വിജിലന്‍സ് ഓഫിസര്‍ ബിജു പ്രഭാകര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരമാണു ബിജു പ്രഭാകരനെ മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയത്.
മൂന്നാറിലെ യഥാര്‍ഥ പ്രശ്‌നം തടയണല്ല. സര്‍ക്കാരിന്റെ ശ്രദ്ധ തിരിക്കാനേ തടയണ പ്രശ്‌നം ഉപകരിക്കൂ എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നു. കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെ അതിര്‍ത്തി മാറ്റി വരച്ചതിനും ജണ്ടകള്‍ മാറ്റി സ്ഥാപിച്ചതിനും കാര്യമായ തെളിവുകള്‍ ഇല്ല.
അതേ സമയം അടുത്തകാലത്തായി ചില ജണ്ടകള്‍ മാറ്റി സ്ഥാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ലക്ഷ്മി എസ്‌റ്റേറ്റിന്റെ അതിര്‍ത്തിയെക്കുറിച്ചും അബാദ് റിസോര്‍ട്ട് ഭൂമി കൈയേറിയിട്ടുണ്ടോയെന്നും അന്വേഷിക്കാന്‍ നിയോഗിച്ച വിജിലന്‍സ് ഓഫിസര്‍ തന്റെ ദൗത്യത്തിന് പുറത്തുളള കാര്യങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്തിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications