ഇടതില്ലായിരുന്നെങ്കില്‍ പട്ടിണി മരണം: പിണറായി

വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഉപരോധ സമരത്തിനാണ് തിങ്കളാഴ്ച തുടക്കം കുറിച്ചിരിയ്ക്കുന്നത്.
സംസ്ഥാനത്തെ ജനങ്ങളെ പട്ടിണിക്കിടുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പിണറായി പറഞ്ഞു. സംസ്ഥാനത്തെ റേഷന്‍ സമ്പ്രദായം കേന്ദ്രം തകര്‍ത്തു. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്.
സംഭരണശാലകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാതെ ലേലം ചെയ്യുകയാണ്. സ്വകാര്യ മേഖലയെ സഹായിക്കുന്ന കേന്ദ്ര നയത്തില്‍ മാറ്റംവരണമെന്ന് പിണറായി ആവശ്യപ്പെട്ടു.












Click it and Unblock the Notifications