തിലകന്‍ പ്രശ്‌നം: ഇസ്മയിലിന് വിമര്‍ശനം

പ്രശ്‌നം കത്തിനില്‍ക്കുമ്പോള്‍ എഐടിയുസി. നേതാക്കളുടെ നിലപാടിനു വിരുദ്ധമായി ഇസ്മയില്‍ നടത്തിയ പ്രസ്താവന ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് പ്രധാന വിമര്‍ശനം. തിലകന്‍ പ്രശ്‌നത്തില്‍ സിപിഐ രാഷ്ട്രീയമായി ഇടപെടേണ്ടതില്ലെന്ന മുന്‍നിലപാട് തുടരാന്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ ധാരണയായിട്ടുണ്ട്.
ഫെഫ്കയോടും മാക്ടയോടും സിപിഐക്ക് ഒരേ സമീപനമാണുള്ളതെന്നും സിനിമാ തര്‍ക്കത്തില്‍ സിപിഐ ഇടപെടില്ലെന്നുമായിരുന്നു ഇസ്മയിലിന്റെ വിവാദ പ്രസ്താവന. തിലകനുമായുള്ള പ്രശ്‌നം ഒരു തൊഴില്‍പ്രശ്‌നമാണെന്നു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തൊട്ടടുത്ത ദിവസം ഈ പ്രസ്താവനയ്‌ക്കെതിരേ എഐടിയുസി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി മറുപടി നല്‍കിയിരുന്നു.












Click it and Unblock the Notifications