ഡാം 999 സെറ്റില്‍ തിലകന്റെ സത്യഗ്രഹം

ചിത്രത്തില്‍നിന്ന് ഒഴിവാക്കിയ തിലകന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ലൊക്കേഷന്‍ അടുത്തുവച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു.
തുടര്‍ന്ന് പോലീസും മാര്‍ച്ച് നടത്തിയവരും തമ്മില്‍ വാഗ്വാദം ഉണ്ടായി. പിന്നീട് സംവിധായകന് സോഹന്‍ റോയിയുമായി ചര്‍ച്ച നടത്താന്‍ തിലകനെ മാത്രം ലൊക്കേഷനിലേക്ക് കടത്തിവിട്ടു.
കൂടെയുള്ളവരെ പൊലീസ് തടഞ്ഞപ്പോള്‍ തിലകന് ഷൂട്ടിങ് നടക്കുന്ന കോവിലകം റിസോര്‍ട്ടിന്റെ മുന്നിലെത്തി കുത്തിയിരിപ്പ് സത്യഗ്രഹം തുടങ്ങുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ സിപിഐയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക സംഘടന തിലകന് മുഹമ്മയില്‍ സ്വീകരണം നല്‍കിയിരുന്നു. മുഹമ്മ വള്ളക്കടവ് ജങ്ഷനില്‍ നടന്ന സ്വീകരണത്തിന് മറുപടി പറയുമ്പോള്‍ നഷ്ടപരിഹാരം കിട്ടാതെ താന്‍ ഇവിടം വിട്ട് പോകില്ലെന്ന് തിലകന് പ്രഖ്യാപിച്ചു. തുടര്‍ന്ന് ചിത്രത്തിന്റെ സെറ്റിലേയ്ക്ക് തിലകനും ഒരുസംഘമാളുകളും പ്രകടനമായി നീങ്ങുകയായിരുന്നു.
നേരത്തെ തിലകന് ചിത്രത്തിനായി കാള്‍ഷീറ്റ് നല്‍കുകയും അതിന് അഡ്വാന്‍സ് ലഭിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തിലകനെ അഭിനയിപ്പിച്ചാല്‍ സഹകരിക്കില്ലെന്ന് ഫെഫ്ക വ്യക്തമാക്കിയതോടെ തിലകനെ മാറ്റുകയായിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിങിന് എത്തുമ്പോള്‍ താമസിക്കാനായി ചിത്രത്തിന്റെ പിന്നണിപ്രവര്‍ത്തകര്‍ ബുക് ചെയ്ത ഹോട്ടല്‍ മുറിയിലാണ് തിലകന് താമസിക്കുന്നത്. ഇതിന്റെ കാശ് ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നെ നല്‍കണമെന്ന വാശിയിലാണ് തിലകന്. മാത്രമല്ല ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയെന്നതിന് രേഖവേണെന്നും തിലകന് ആവശ്യപ്പെട്ടിട്ടുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications