കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാം 999 സെറ്റില്‍ തിലകന്റെ സത്യഗ്രഹം

  • By Lakshmi
Google Oneindia Malayalam News

Thilakan
മുഹമ്മ: ഡാം 999 എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിന്റെ മുഹമ്മയിലെ ലൊക്കേഷനിലേക്ക് നടന്‍ തിലകന്റെ നേതൃത്വത്തില്‍ ഒരുസംഘം മാര്‍ച്ച് നടത്തി.

ചിത്രത്തില്‍നിന്ന് ഒഴിവാക്കിയ തിലകന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ലൊക്കേഷന് അടുത്തുവച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു.

തുടര്‍ന്ന് പോലീസും മാര്‍ച്ച് നടത്തിയവരും തമ്മില്‍ വാഗ്വാദം ഉണ്ടായി. പിന്നീട് സംവിധായകന്‍ സോഹന്‍ റോയിയുമായി ചര്‍ച്ച നടത്താന്‍ തിലകനെ മാത്രം ലൊക്കേഷനിലേക്ക് കടത്തിവിട്ടു.

കൂടെയുള്ളവരെ പൊലീസ് തടഞ്ഞപ്പോള്‍ തിലകന്‍ ഷൂട്ടിങ് നടക്കുന്ന കോവിലകം റിസോര്‍ട്ടിന്റെ മുന്നിലെത്തി കുത്തിയിരിപ്പ് സത്യഗ്രഹം തുടങ്ങുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ സിപിഐയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക സംഘടന തിലകന് മുഹമ്മയില്‍ സ്വീകരണം നല്‍കിയിരുന്നു. മുഹമ്മ വള്ളക്കടവ് ജങ്ഷനില്‍ നടന്ന സ്വീകരണത്തിന് മറുപടി പറയുമ്പോള്‍ നഷ്ടപരിഹാരം കിട്ടാതെ താന്‍ ഇവിടം വിട്ട് പോകില്ലെന്ന് തിലകന്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ചിത്രത്തിന്റെ സെറ്റിലേയ്ക്ക് തിലകനും ഒരുസംഘമാളുകളും പ്രകടനമായി നീങ്ങുകയായിരുന്നു.

നേരത്തെ തിലകന്‍ ചിത്രത്തിനായി കാള്‍ഷീറ്റ് നല്‍കുകയും അതിന് അഡ്വാന്‍സ് ലഭിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തിലകനെ അഭിനയിപ്പിച്ചാല്‍ സഹകരിക്കില്ലെന്ന് ഫെഫ്ക വ്യക്തമാക്കിയതോടെ തിലകനെ മാറ്റുകയായിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങിന് എത്തുമ്പോള്‍ താമസിക്കാനായി ചിത്രത്തിന്റെ പിന്നണിപ്രവര്‍ത്തകര്‍ ബുക് ചെയ്ത ഹോട്ടല്‍ മുറിയിലാണ് തിലകന്‍ താമസിക്കുന്നത്. ഇതിന്റെ കാശ് ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നെ നല്‍കണമെന്ന വാശിയിലാണ് തിലകന്‍. മാത്രമല്ല ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയെന്നതിന് രേഖവേണെന്നും തിലകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X