കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോണ്‍ വേദിയില്‍ കയ്യാങ്കളി

  • By Ajith Babu
Google Oneindia Malayalam News

Youth Congress
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളന വേദിയില്‍ ജില്ലാ പ്രസിഡന്റ് ബിജോയ് ബാബുവും വൈസ് പ്രസിഡന്റ് സിഎം അനില്‍ കുമാറും തമ്മില്‍ കയ്യാങ്കളി. സംഘടന സംസ്ഥാന പ്രസിഡന്റ് എം ലിജുവിന്റെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു തമ്മില്‍ത്തല്ല്.

പ്രസംഗം കഴിഞ്ഞു പുറത്തിറങ്ങിയ സംസ്ഥാന പ്രസിഡന്റിനോട് സംസാരിക്കാന്‍ ശ്രമിച്ച അനില്‍ കുമാറിനെ ബിജോയ് ബാബു തടയാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിയ്ക്കിടയാക്കിയത്. ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ബഹളം തുടരുന്നതിനിടെ എം ലിജു കാറില്‍ കയറി പോവുകയും ചെയ്തു. തന്നെ കയ്യേറ്റം ചെയ്തതിനു ജില്ലാ പ്രസിഡന്റിനെതിരെ ദേശീയ നേതൃത്വത്തിനു പരാതി നല്‍കുമെന്നു സിഎം അനില്‍ കുമാര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X