തുര്‍ക്കിയില്‍ ഭൂചലനം; 41മരണം

ഇന്ത്യന്‍ സമയം രാവിലെ എട്ടു മണിക്ക് റിച്ചര്‍സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തുര്‍ക്കിയിലെ മൂന്നു ഗ്രാമങ്ങള്‍ പാടെ തകര്‍ന്നു. അറുപതിലേറെ പേര്‍ക്കു പരുക്കേറ്റു. ഇതില്‍ പത്തോളം പേരുടെ നില ഗുരുതരമാണ്.
ഒട്ടേറെയാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ആദ്യചലനത്തിന് ശേഷം മുപ്പതോളം തുടര്‍ചലനങ്ങളും അനുഭവപ്പെട്ടതായി ഗ്രാമവാസികള്‍ പറഞ്ഞു.












Click it and Unblock the Notifications