ഹുസൈന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കി

അടുത്തിടെ അദ്ദേഹത്തിന് ഖത്തര്‍ പൗരത്വം ലഭിച്ചിരുന്നു. ഖത്തര്‍ രാജകുടുംബം ഇടപെട്ടാണ് അദ്ദേഹത്തിന് പൗരത്വം നല്‍കിയത്. ഇന്ത്യന്‍ പിക്കാസോ എന്ന് വിശേശിപ്പിയ്ക്കപ്പെടുന്ന ഹുസൈന്‍ കഴിഞ്ഞ നാലു വര്‍ഷമായി ഗള്‍ഫിലാണ് താമസം.
ഇന്ത്യ ഇരട്ട പൗരത്വം അംഗീകരിക്കാത്തതിനാല്‍ പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിക്കുന്നത് ബാധ്യതയാണെന്ന് ദോഹയിലെ എംബസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഹുസൈന് പ്രവാസി ഇന്ത്യന്‍ പൗരത്വം(ഒസിഐ) ലഭിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
ഇന്ത്യ ഇരട്ടഹിന്ദു ദേവതമാരെ നഗ്നരായി ചിത്രീകരിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെയുള്ള ആക്രമണം ശക്തമായത്. ഖത്തര്‍ പൗരത്വം സ്വീകരിച്ച ഹുസൈന്‍ അധികകാലം ഇന്ത്യന്‍ പൗരനായി തുടരില്ലെന്ന് അദ്ദേഹത്തിന്റെ മകന്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications