കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോശം പെരുമാറ്റം: 7എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

  • By Lakshmi
Google Oneindia Malayalam News

Hamid Ansari
ദില്ലി: വനിതാ സംബരണ ബില്‍ അവതരണവുമായി ബന്ധപ്പെട്ട് രാജ്യസഭാ നടപടികള്‍ തടസപ്പെടുത്തിയ ഏഴ് എം.പിമാരെ അധ്യക്ഷന്‍ ഹമീദ് അന്‍സാരി സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച പ്രമേയം ശബ്ദവോട്ടോടെ സഭ അംഗീകരിച്ചു.

സുഭാഷ് യാദവ്, നന്ദകിഷോര്‍ യാദവ്, കമാല്‍ അക്തര്‍, വീര്‍ബല്‍ സിങ് യാദവ്, അന്‍വര്‍ ആലംഖാന്‍, ഇജ്ജാസ് അലി, സാബിര്‍ അലി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളന കാലാവധി തീരുംവരെയാണ് സസ്‌പെന്‍ഷന്‍.പുറത്തക്കപ്പെട്ട എംപിമാര്‍ സഭയില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

അതിനിടെ വനിതാ ബില്‍ വിഷയത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യസഭാ നടപടികള്‍ തടസപ്പെട്ടു. രാവിലെ ചിലി ഭൂകമ്പത്തില്‍ മരണമടഞ്ഞവര്‍ക്ക് രാജ്യസഭ അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്ന് ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍ സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ എന്നിവയിലെ അംഗങ്ങള്‍ ബഹളം തുടങ്ങി.

ബഹളം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ സഭാ നടപടികള്‍ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ രണ്ടു മണിവരെ നടപടികള്‍ നിര്‍ത്തിവച്ചതായി അധ്യക്ഷന്‍ ഹമീദ് അന്‍സാരി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X