സ്ത്രീകളുടെ രോഷം ക്ഷണിച്ചുവരുത്തരുത്: അമര്‍ സിങ്

വനിതാ ബില്ലിനെ എതിര്‍ത്ത് അനാവശ്യമായി സ്ത്രീകളുടെ രോഷം ക്ഷണിച്ചു വരുത്തരുതെന്ന് അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള സമാജ് വാദി പാര്‍ട്ടിയുടെ തീരുമാനം തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റിന്റെ അന്തസ് ഹനിക്കുന്ന രീതിയില്‍ സമാജ് വാദി പാര്‍ട്ടി എംപിമാര്‍ പെരുമാറിയതിനെ അമര്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.
ജെഡി(യു) അധ്യക്ഷന്‍ ശരത് യാദവിന്റെ എതിര്‍പ്പ് വകവയ്ക്കാതെ വനിതാ ബില്ലിനെ പിന്‍തുണയ്ക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ തീരുമാനത്തെ അമര്‍ സിങ് അഭിനന്ദിച്ചു.
അതേസമയം വനിതാ സംവരണ ബില്‍ നിലവിലുള്ള രീതിയില്‍ നടപ്പാക്കുന്നതിനെതിരെ പോരാട്ടം തുടരുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ് വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്കു സംവരണം കൊണ്ടുവരുന്ന സംവിധാനം ഏര്‍പ്പെടുത്തണം. രാജ്യസഭയില്‍ നിന്ന് എംപിമാരെ പുറത്താക്കിയ അധ്യക്ഷന്റെ നടപടി സ്വേഛാധിത്യപരമാണ്- മുലായം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications