Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍: ഗവര്‍ണറുടെ ഭാഗം കേള്‍ക്കണമെന്ന് സിബിഐ

Supreme Court
ദില്ലി: ലാവലിന്‍ അഴിമതിക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ കേരളാ ഗവര്‍ണറുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് സിബിഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനായി കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കണമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ നിര്‍ദേശിച്ചു.

ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കവെയാണ് ഗവര്‍ണറുടെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടത്.

ഗവര്‍ണറുടെ നടപടിയുടെ നിയമവശങ്ങള്‍ വ്യാഖ്യാനിയ്ക്കാനാകില്ലെന്നാണ് എജി കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഗവര്‍ണര്‍ക്ക് നിയമ പരിരക്ഷയുള്ളതിനാല്‍ ഇതിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കേസ് പരിഗണിയ്ക്കുന്നത് കോടതി ഏപ്രില്‍ രണ്ടാം വാരത്തിലേയ്ക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+