നിത്യാനന്ദയുടെ പണമിടപാടിനെക്കുറിച്ച് അന്വേഷണം

നിത്യാനന്ദയുടെ ചെന്നൈയിലെ എല്ലാ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുമെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു. ആവശ്യമെങ്കില്‍ കര്‍ണാടക പൊലീസിന്റെ സഹായവും തേടാനാണ് അവരുടെ നീക്കം.
നിത്യാനന്ദയ്‌ക്കെതിരെ മുന്‍ ശിഷ്യന്‍ കെ ലെനിന്‍ നല്‍കിയ പരാതിപ്രകാരം റജിസ്റ്റര്‍ ചെയ്ത മാനഭംഗ കേസ് ഉള്‍പ്പെടെയുള്ളവ കര്‍ണാടക പൊലീസിനു കൈമാറിയിട്ടുണ്ട്.
നടിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതിനു ശേഷം നിത്യാനന്ദ എവിടെയാണെന്നതു സംബന്ധിച്ചു പൊലീസിനുവ്യക്തമായ സൂചന ലഭിച്ചിട്ടില്ല. കുംഭമേളയില്‍ പങ്കെടുക്കാനായി വടക്കേഇന്ത്യയിലാണുള്ളതെന്നാണ് സ്വാമിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ നിജസ്ഥിതി വ്യക്തമല്ല.
നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ നടപടിയെടുത്തിട്ടുണ്ട്. ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ നിത്യാനന്ദ വൈകാതെ നേരിട്ടെത്തുമെന്നു കര്‍ണാടകയിലെ ബിദദി നിത്യാനന്ദ ധ്യാനപീഠം വക്താക്കള്‍ അറിയിച്ചിട്ടുണ്ട്. .












Click it and Unblock the Notifications