Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ അണലികളെപ്പോലെയെന്ന് ഉപമുഖ്യന്‍

Lanong
ഷില്ലോങ്: വനിതാ ദിനത്തില്‍ വനിതാ സാമൂഹികപ്രവര്‍ത്തകരെ അണലികളോട് ഉപമിച്ച മേഖാലയ ഉപമുഖ്യന്‍ ബിഎം ലെനോങ്ങ് വെട്ടിലായി.

മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സ്ത്രീസംഘടനകള്‍ അന്താരാഷ്ട്ര വനിതാദിനപരിപാടികള്‍ ബഹിഷ്‌കരിച്ചു.

രണ്ട് വനിതാപ്രവര്‍ത്തകരെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ചില സ്ത്രീകള്‍ക്ക് അണലികളെപ്പോലെ കടിക്കുന്ന സ്വഭാവമുണ്ടെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞത്.

ഇതേത്തുടര്‍ന്ന് 'സിവില്‍ സൊസൈറ്റി വിമന്‍ ഓര്‍ഗനൈസേഷന്‍' (സിഎസ്ഡബ്ല്യുഒ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ അഡീഷണല്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ സ്ത്രീകള്‍ പ്രതിഷേധപ്രകടനം നടത്തി.

്ത്രീകള്‍ സമൂഹത്തിലെ അണലികളല്ലെന്നും നിരുത്തരവാദപരമായ പ്രസ്താവനയെ അപലപിക്കുന്നുവെന്നും എഴുതിയ ബാനറുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ടായിരുന്നു പ്രതിഷേധപ്രകടനം.

ലനോങ്ങിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ത്രീകളെ വേദനിപ്പിച്ച ഉപമുഖ്യമന്ത്രി മാപ്പുപറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ പ്രസ്താവന പ്രത്യേകിച്ചൊരാളെക്കുറിച്ചല്ലെന്നും പൊതുവായതൊന്ന് ആണെന്നും ഉപമുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+