വനിതാ ബില്‍: സമവായത്തിന് കാത്തേയ്ക്കും

Meira Kumar
ദില്ലി: വനിതാ സംവരണ ബില്‍ വിഷയത്തില്‍ സമവായത്തിന് ശ്രമിക്കുമെന്ന് ലോക്‌സഭാ സ്​പീക്കര്‍ മീരാകുമാര്‍. ബില്‍ അവതരണം തടസപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യസഭയില്‍ തിങ്കളാഴ്ച നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് അവര്‍ പറഞ്ഞു.

ഇതിനിടെ വനിതാ സംവരണ ബില്‍ ചൊവ്വാഴ്ചയും രാജ്യസഭ പരിഗണിക്കാന്‍ ഇടയില്ലെന്ന്‌ സൂചന. ബില്ലിന്റെ കാര്യത്തില്‍ രാഷ്‌ട്രീയ കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കുന്നതിനാണ്‌ ബില്‍ പരിഗണിക്കുന്നത്‌ മാറ്റിവയ്‌ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌.

ബില്‍ നിലവിലുള്ള അവസ്‌ഥയില്‍ അവതരിപ്പിക്കരുതെന്നും ഭേദഗതികള്‍ വേണമെന്നും രാവിലെ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ ആര്‍ജെഡി, എസ്‌പി, ജെഡിയു നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് ഇവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ബില്ലിന്റെ കാര്യത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന നിലപാടിലാണ് ബിജെപിയും‌. ബില്‍ ചര്‍ച്ച ചെയ്യാതെ വോട്ടിനിടാന്‍ അനുവദിക്കില്ലെന്ന് ബിജെപി ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+