മാപ്പു പറയാതെ തിലകനുമായി സഹകരിക്കില്ല

മാക്ട സഹകരിയ്ക്കുന്ന സിനിമകളുമായി ഫെഫ്കയിലെ അംഗങ്ങള്‍ സഹകരിയ്ക്കല്ല.'ഡാം 999' എന്ന ചിത്രത്തില്‍ തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് മാക്ടയുമായി ഫെഫ്ക ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഫെഫ്ക നേതാവ് സിബി മലയില്‍ പറഞ്ഞു.
ഫെഫ്ക ആര്‍ക്കും തൊഴില്‍ നിഷേധിയ്ക്കുന്നില്ല. മാന്മായ ഇടപെടലുകളാണ് ഫെഫ്ക നടത്തുന്നത്.
ഒത്തുതീര്‍പ്പുണ്ടാക്കി എന്ന തരത്തില്‍ മാക്ട നടത്തുന്ന പ്രചാരണം വ്യാജമാണ്. പ്രശ്‌നമുണ്ടാക്കാതിരിക്കാന്‍ 'ഡാം 999' ന്റെ നിര്‍മ്മാതാക്കളില്‍നിന്ന് മാക്ട നോക്കുകൂലി വാങ്ങുകയാണെന്നും ഫെഫ്ക ഭാരവാഹികള്‍ ആരോപിച്ചു.
ഫെഫ്ക മാഫിയ സംഘമാണെന്ന് തിലകന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. ഭാരവാഹികളായ സിബി മലയില്‍, ജോസ് തോമസ്, സിദ്ദിഖ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications