സീരിയല്‍ നടിയും ഭര്‍ത്താവും പിടിയില്‍?
പത്തനംതിട്ട: പ്രമുഖ വ്യവസായിക്ക് കാഴ്ചവെയ്ക്കാനായി യുവതിയുമായി എത്തിയ സീരിയല്‍ നടിയും ഭര്‍ത്താവും ഇവരുടെ കൂട്ടാളികളും പന്തളം പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം വൈകിട്ട് പന്തളം എംഎം ജംഗ്ഷന് സമീപം സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ കാറുകള്‍ കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
ഏറെ നേരമായി മൂന്ന് മാരുതി കാറുകള്‍ നിര്‍ത്തിയിട്ടിരിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സംഘം കാറിലുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ വെളിവായത്. അടൂരിലുള്ള ഒരു വ്യവസായ പ്രമുഖന് വേണ്ടി ആലപ്പുഴക്കാരിയായ യുവതിയെയും കൊണ്ട് സീരിയല്‍ നടിയും ഭര്‍ത്താവും വരികയായിരുന്നുവത്രേ.
പെണ്‍കുട്ടിയും നടിയും തമ്മിലുള്ള പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നാണ് ഇവര്‍ കാറുകള്‍ നിര്‍ത്തിയിട്ടത്. പതിനായിരം രൂപയുടെ പ്രതിഫലം ഉറപ്പിച്ചാണ് യുവതിയെ കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഇതില്‍ 5000 രൂപ സീരിയല്‍ നടി കമ്മീഷനായി ആവശ്യപ്പെട്ടതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അടൂര്‍ താലൂക്കില്‍ നിന്നുള്ള നടിയും ഭര്‍ത്താവുമുള്‍പ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications