ഇടവേള ബാബു നല്‍കിയത് വെറും ഇടവേള: തിലകന്‍

എന്നെ സസ്‌പെന്‍ഡ് ചെയ്തതിനു പോലും വ്യക്തമായ അറിയിപ്പ് കിട്ടിയിട്ടില്ല. ഇതു ചൂണ്ടിക്കാട്ടി കത്തു നല്കിയെങ്കിലും അതിനും മറുപടി ലഭിച്ചിട്ടില്ല. ഞാന്‍ പലരെയും സ്വഭാവഹത്യ ചെയ്തുവെന്നാണ് അമ്മ അച്ചടക്കസമിതിയുടെ കണ്ടെത്തല്‍. എന്നാല്‍ ആരെ, എപ്പോള്‍, എവിടെവച്ച് എന്നൊന്നും കത്തില്‍ വ്യക്തമല്ല- തിലകന്‍ പറഞ്ഞു
അച്ചടക്കസമിതിയുടെ തീരുമാനത്തിനെതിരെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ അപ്പീല്‍ നല്കാം. പക്ഷേ, രണ്ടിലുമുള്ളത് ഒരേ ആള്‍ക്കാര്‍തന്നെ. കരുതിക്കൂട്ടി ഉണ്ടാക്കിയ കമ്മിറ്റി ഓരോന്ന് ചെയ്യമ്പോള്‍ അതംഗീകരണക്കണമെന്ന് പറയുന്നത് ് ന്യായമാണോ?-അദ്ദേഹം ചോദിച്ചു.
എനിയ്ക്ക് പത്മശ്രീ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അതിനെ ബഹുമാനിക്കണം. എന്റെ സ്ഥാനത്ത് മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ ഇടവേള ബാബുവിനെപ്പോലുള്ളവര്‍ ഒരക്ഷരം മിണ്ടില്ലായിരുന്നു. സിനിമയ്ക്ക് ഇടവേള സമ്മാനിച്ചതു മാത്രമാണ് ഇടവേള ബാബുവിന്റെ സംഭാവന.
ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ലെന്ന് തിലകന്‍ പറഞ്ഞപ്പോള്‍ തിലകന്‍ മെലിഞ്ഞോ എന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമെറിഞ്ഞു. അപ്പോള്‍ തന്റെ ജോലിയെക്കുറിച്ച് ഓരോ നിമിഷവും ചിന്തിച്ച് വളരുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആജീവനാന്ത അംഗമായ എന്നെ അമ്മയില്‍ നിന്നും അത്ര എളുപ്പം പുറത്താക്കാന്‍ സാധിക്കില്ല. അതിനു തുനിഞ്ഞാല്‍ നിയമപരമായി നേരിടും. അമ്മയുടെ നടപടികളെ ചോദ്യം ചെയ്തയാളാണ് നടന്‍ സുകുമാരന്‍. ഒടുവില്‍ ജീവിക്കാന്‍ വേണ്ടി അദ്ദേഹത്തിന് മാപ്പു പറയേണ്ടി വന്നു.
ഞാന്‍ അങ്ങനെ ചെയ്യില്ല. ഹോളിവുഡ് സിനിമയെടുക്കാന്‍ ഒന്നാന്തരം തിരക്കഥയുമായി വന്ന സംവിധായകന്റെ ദയനീയാവസ്ഥയ്ക്ക് ഫെഫ്കയാണ് ഉത്തരവാദി. പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുക്കാമെന്ന് നടന്‍ മോഹന്‍ലാല്‍ അറിയിച്ച വിവരം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ കാറ്റഗറി ആണെന്നായിരുന്നു തിലകന്റെ മറുപടി.












Click it and Unblock the Notifications