ഡാം 999: തിലകന് നഷ്ടപരിഹാരം നല്‍കും

തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് നഷ്ടപരിഹാരം നല്‍കുന്നകാര്യത്തില്‍ ധാരണയുണ്ടായത്. ഇത് കൂടാതെ മാക്ട ഫെഡറേഷന്റെ ആറ് തൊഴിലാളികളെ ചിത്രത്തിന്റെ ജോലികളില്‍ ഉള്‍പ്പെടുത്താമെന്നും അണിയറക്കാര്‍ സമ്മതിച്ചിട്ടുണ്ട്. പിന്നീട് ഫെഫ്കയും തീരുമാനത്തെ അനുകൂലിയ്ക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് മുഹമ്മയിലെ ചിത്രീകരണസ്ഥലത്തേക്ക് തിലകനുള്പ്പടെ ഇരുനൂറോളം പേര് മാര്‍ച്ച് നടത്തിയത്. ചിത്രീകരണ സ്ഥലത്തിന് 100 മീറ്റര്‍ അകലെവച്ച് പോലീസ് മാര്‍ച്ച് തടയുകയായിരുന്നു. തുടര്‍ന്ന് തിലകന് അവിടെത്തന്നെ സത്യഗ്രഹമിരുന്നു.
തുടര്‍ന്ന് തിലകന്, മാക്ടാ ഫെഡറേഷന് വൈസ് പ്രസിഡന്റ രാധാകൃഷ്ണന് തുടങ്ങിയവരുമായി ചിത്രത്തിന്റെ സംവിധായകന് സോഹന്റോയി ചര്‍ച്ച നടത്തി. 15 ദിവസത്തെ ചിത്രീകരണത്തിനായി ഡേറ്റ് നല്കി കരാര്‍ ഒപ്പിട്ടശേഷമാണ് ചിത്രത്തില്‍ നിന്നൊഴിവാക്കിയതെന്നതിനാല് കരാര്‍ത്തുക മുഴുവനും നല്‍കിയില്ലെങ്കില്‍ മരണംവരെ ലൊക്കേഷനില്‍ കുത്തിയിരിക്കുമെന്ന് തിലകന് പറഞ്ഞു. തുടര്‍ന്ന് കരാര്‍ തുകയായ ഏഴരലക്ഷം രൂപ നല്‍കാമെന്ന് സോഹന്റോയി സമ്മതിച്ചു.
തങ്ങളുടെ തൊഴിലാളികളെയും ഉള്‍പ്പെടുത്താതെ ചിത്രീകരണം തുടരാന്‍ അനുവദിക്കില്ലെന്ന് മാക്ടാ ഫെഡറേഷന് കര്‍ശനനിലപാട് എടുത്തതോടെയാണ് രണ്ടുവീതം പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, സെറ്റ് അസിസ്റ്റന്റ്, െ്രെഡവര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്താന്‍ ധാരണയായത്.
തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞെങ്കിലും മാക്ടാ ഫെഡറേഷന്റെ ആളുകളെ പങ്കെടുപ്പിച്ചാല്‍ തങ്ങളുടെ അംഗങ്ങളെ ചിത്രീകരണത്തില്‍നിന്ന് പിന്‍വലിക്കുമെന്ന് ഫെഫ്കാ ഭാരവാഹികള്‍ സോഹന്‍ റോയിയെ അറിയിച്ചതിനാല്‍ ചിത്രീകരണം പുനരാരംഭിക്കാനായില്ല.
സംഘടനാനേതാക്കളുടെ കടുംപിടിത്തമൂലം ചിത്രീകരണം നിര്‍ത്തിവയ്ക്കുകയാണെന്ന് സോഹന്റോയി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു. ഫെഫ്കാ ഭാരവാഹികള്‍ വൈകിട്ടോടെ നിലപാടില്‍ അയവുവരുത്തിയതോടെയാണ് പ്രശ്നം ഒത്തുതീര്‍ന്നത്.
ചിത്രീകരണം ശ്രീലങ്കയിലേക്ക് മാറ്റുമെന്നും അങ്ങനെയായാല്‍ തിലകനെ അഭിനയിപ്പിക്കുമെന്നും സോഹന്റോയി കടുത്ത നിലപാടെടുത്തതോടെയാണ് ഫെഫ്ക്ക അയഞ്ഞതെന്നാണ് സൂചന. ചൊവ്വാഴ്ച മുതല്‍ ചിത്രീകരണം പുനരാരംഭിക്കും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications