കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാം 999: തിലകന് നഷ്ടപരിഹാരം നല്‍കും

  • By Lakshmi
Google Oneindia Malayalam News

Thilakan
ആലപ്പുഴ: ഡാം 999 എന്ന ചിത്രത്തിലേയ്ക്ക് കരാര്‍ ചെയ്ത് ഒഴിവാക്കിയ നടന്‍ തിലകന് നഷ്ടപരിഹാരം നല്‍കാമെന്ന് ധാരണ. തിങ്കളാഴ്ച തിലകനും ഒരു സംഘമാളുകളും ഡാം 999ന്റെ മുഹമ്മയിലെ സെറ്റിലേയ്ക്ക് മാര്ച്ച് നടത്തുകയും. സെറ്റിന് പുറത്ത് തിലകന്‍ സത്യഗ്രഹമിരിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് നഷ്ടപരിഹാരം നല്‍കുന്നകാര്യത്തില്‍ ധാരണയുണ്ടായത്. ഇത് കൂടാതെ മാക്ട ഫെഡറേഷന്റെ ആറ് തൊഴിലാളികളെ ചിത്രത്തിന്റെ ജോലികളില്‍ ഉള്‍പ്പെടുത്താമെന്നും അണിയറക്കാര്‍ സമ്മതിച്ചിട്ടുണ്ട്. പിന്നീട് ഫെഫ്കയും തീരുമാനത്തെ അനുകൂലിയ്ക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് മുഹമ്മയിലെ ചിത്രീകരണസ്ഥലത്തേക്ക് തിലകനുള്‍പ്പടെ ഇരുനൂറോളം പേര്‍ മാര്‍ച്ച് നടത്തിയത്. ചിത്രീകരണ സ്ഥലത്തിന് 100 മീറ്റര്‍ അകലെവച്ച് പോലീസ് മാര്‍ച്ച് തടയുകയായിരുന്നു. തുടര്‍ന്ന് തിലകന്‍ അവിടെത്തന്നെ സത്യഗ്രഹമിരുന്നു.

തുടര്‍ന്ന് തിലകന്‍, മാക്ടാ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ രാധാകൃഷ്ണന്‍ തുടങ്ങിയവരുമായി ചിത്രത്തിന്റെ സംവിധായകന്‍ സോഹന്റോയി ചര്‍ച്ച നടത്തി. 15 ദിവസത്തെ ചിത്രീകരണത്തിനായി ഡേറ്റ് നല്‍കി കരാര്‍ ഒപ്പിട്ടശേഷമാണ് ചിത്രത്തില്‍ നിന്നൊഴിവാക്കിയതെന്നതിനാല്‍ കരാര്‍ത്തുക മുഴുവനും നല്‍കിയില്ലെങ്കില്‍ മരണംവരെ ലൊക്കേഷനില്‍ കുത്തിയിരിക്കുമെന്ന് തിലകന്‍ പറഞ്ഞു. തുടര്‍ന്ന് കരാര്‍ തുകയായ ഏഴരലക്ഷം രൂപ നല്‍കാമെന്ന് സോഹന്റോയി സമ്മതിച്ചു.

തങ്ങളുടെ തൊഴിലാളികളെയും ഉള്‍പ്പെടുത്താതെ ചിത്രീകരണം തുടരാന്‍ അനുവദിക്കില്ലെന്ന് മാക്ടാ ഫെഡറേഷന്‍ കര്‍ശനനിലപാട് എടുത്തതോടെയാണ് രണ്ടുവീതം പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, സെറ്റ് അസിസ്റ്റന്റ്, െ്രെഡവര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്താന്‍ ധാരണയായത്.

തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞെങ്കിലും മാക്ടാ ഫെഡറേഷന്റെ ആളുകളെ പങ്കെടുപ്പിച്ചാല്‍ തങ്ങളുടെ അംഗങ്ങളെ ചിത്രീകരണത്തില്‍നിന്ന് പിന്‍വലിക്കുമെന്ന് ഫെഫ്കാ ഭാരവാഹികള്‍ സോഹന്‍ റോയിയെ അറിയിച്ചതിനാല്‍ ചിത്രീകരണം പുനരാരംഭിക്കാനായില്ല.

സംഘടനാനേതാക്കളുടെ കടുംപിടിത്തമൂലം ചിത്രീകരണം നിര്‍ത്തിവയ്ക്കുകയാണെന്ന് സോഹന്റോയി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു. ഫെഫ്കാ ഭാരവാഹികള്‍ വൈകിട്ടോടെ നിലപാടില്‍ അയവുവരുത്തിയതോടെയാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്.

ചിത്രീകരണം ശ്രീലങ്കയിലേക്ക് മാറ്റുമെന്നും അങ്ങനെയായാല്‍ തിലകനെ അഭിനയിപ്പിക്കുമെന്നും സോഹന്റോയി കടുത്ത നിലപാടെടുത്തതോടെയാണ് ഫെഫ്ക്ക അയഞ്ഞതെന്നാണ് സൂചന. ചൊവ്വാഴ്ച മുതല്‍ ചിത്രീകരണം പുനരാരംഭിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X