ആലപ്പുഴ: ആണവകരാര്‍ ലോക്‌സഭയില്‍ പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉണ്ടായിരുന്ന വാശി വനിതാ സംവരണ ബില്ലില്‍ കാണുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബില്ലിന്‍മേല്‍ മറ്റുകക്ഷികളെ ഭിന്നിപ്പിയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്നും പിണറായി ആലപ്പുഴയില്‍ പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ നഖശിഖാന്തം എതിര്‍ത്തിട്ടും ആണവ കരാറുമായി മുന്നോട്ടു പോകുമെന്ന വാശിയായിരുന്നു സര്‍ക്കാരിന്. അന്ന് കടുത്ത ബഹളത്തിനാണ് പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അവഗണിച്ചു.
വനിതാബില്‍ പാസാക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പിന്നോട്ട് പോകുകയാണ്. ഈ നിലപാട് വഞ്ചനാപരമാണെന്നും പിണറായി ആരോപിച്ചു.