സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് 3 കുട്ടികള്‍ മരിച്ചു

കാംഗ്ര ജില്ലയിലെ വനമേഖലയിലാണ് കുട്ടികളുടെ ജഡങ്ങള്‍ കണ്ടെത്തിയത്. 10നും 12നും ഇടയ്ക്ക് പ്രായമുള്ളവരാണ് കുട്ടികള്‍.
സ്‌കൂളില്‍ പോയ കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നു മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷെയ്ല്‍, രാഹുല്‍, ചന്ദന്‍ എന്നീ കുട്ടികളാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications