വനിതാബില്‍: ഇനിയും കടമ്പകള്‍ ബാക്കി

വനിതാസംവരണ ബില്‍ നിയമപരമായ ആദ്യ കടമ്പ കടന്നു. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ രാജ്യസഭ പാസ്സാക്കി; അതും വന്‍ ഭൂരിപക്ഷത്തോടെ.
ഏറെനാളായി രാജ്യത്തിന്റെ സ്വപ്നമായി നിന്നിരുന്ന വനിതാ സംവരണബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത് സ്വപ്നസാക്ഷാത്കാരമാണെങ്കിലും ബില്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും കടമ്പകള്‍ ഏറെ.
രാജ്യസഭയില്‍ പാസായ വനിതാസംവരണബില്‍ ഇനി അവതരിപ്പിക്കേണ്ടതു ലോക്സഭയിലാണ്. ബില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ലോക്സഭയില്‍ നേരിടേണ്ടിവരുക വമ്പന്മാരെത്തന്നെയാണ്.
സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, ദേശീയ രാഷ്ട്രീയത്തിലെ താപ്പാനയായ ലാലുപ്രസാദ്യാദവ്, എന്‍.ഡി.എ. കണ്‍വീനര്‍ ശരദ്യാദവ് എന്നിവരുടെ പ്രതിരോധത്തെ നേരിടുന്നതാണ് ഏറെ ദുഷ്ക്കരം.
രാജ്യസഭയില്‍ എതിര്‍പ്പുയര്‍ത്തിയവരുടെ എണ്ണം 20ല്‍ താഴെയായിരുന്നെങ്കില്‍ ലോക്സഭയിലെ സ്ഥിതി വ്യത്യസ്തമായിരിക്കും. സമാജ്വാദി പാര്‍ട്ടിക്ക് 22, ജനതാദളിന്(യു) 20, ആര്‍ജെഡിക്ക് നാല്, രാജ്യസഭയിലും എതിര്‍പ്പുയര്‍ത്തിയ മായാവതിയുടെ ബിഎസ്പിക്ക് 21 എന്നിങ്ങനെയാണ് ലോക്സഭയില്‍ അംഗബലം. രാജ്യസഭയില്‍ വോട്ടിംഗില്നിന്നു വിട്ടു നിന്ന തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭയിലും നിസംഗത തുടര്‍ന്നാല്‍ ബില്ലുമായി സര്‍ക്കാര്‍ വെളളം കുടിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.
വനിതാബില്‍ പാസാക്കിയാല്‍ പാര്‍ലമെന്റിനു മുന്നില്‍ ആത്മാഹുതി നടത്തുമെന്നു ഭീഷണി മുഴക്കിയ ശരത്യാദവിന്റെ പാര്‍ട്ടിയിലെ അംഗം ബില്ലിന് അനുകൂലമായി രാജ്യസഭയില്‍ വോട്ട് ചെയ്തത് എതിര്‍ക്കുന്നവരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇത്തരം അപ്രതീക്ഷിതമായ നീക്കങ്ങള്‍ ലോക്സഭയിലുണ്ടായാല് സര്‍ക്കാറിന്റെ പകുതി തലവേദന മാറുമെന്നുള്ളകാര്യവും ഉറപ്പാണ്.
ലോക്സഭയില്‍ ബില്‍ പാസാകുന്നതിനു പുറമേ പകുതി സംസ്ഥാന നിയമസഭകളെങ്കിലും ബില്‍ അംഗീകരിക്കണം. 28 സംസ്ഥാനങ്ങളില്‍ പകുതിയെങ്കിലും ബില്‍ പാസാക്കേണ്ടതുണ്ട്. ഇതിനുശേഷം ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കണം.
രാഷ്ട്രപതി ഒപ്പിടുന്നതോടെമ 108ാം ഭരണഘടനാ ഭേദഗതി നിലവില്‍വരും. ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കണമെങ്കില്‍ സഭയിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും, വോട്ടെടുപ്പു സമയത്തു സഭയിലുള്ളവരില്‍ മൂന്നില്‍രണ്ട് അംഗങ്ങളും അനുകൂലമായി വോട്ടു ചെയ്യണമെന്നാണു ഭരണഘടനയിലെ 368ാം വകുപ്പു വ്യക്തമാക്കുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications