മമത പിണങ്ങി; യുപിഎ സഖ്യത്തില്‍ വിള്ളല്‍

രാജ്യസഭയില്‍ ബില്‍ അംഗീകരിയ്ക്കാന്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തുന്ന കാര്യം പോലും തങ്ങളെ കേന്ദ്ര സര്‍ക്കാരോ കോണ്‍ഗ്രസോ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ മമത ബാനര്‍ജി ഒരുപടി കൂടി കടന്ന് ബില്ലിനെ ശക്തമായി എതിര്‍ക്കുന്ന ലാലുവുമായും മുലായം സിങ് യാദവുമായി കൂടിക്കാഴ്ചയും നടത്തി.
ലോക്‌സഭയിലും വനിതാബില്ലിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് തൃണമൂലിന്റെ പ്രഖ്യാപനം. സ്വന്തം സഖ്യകക്ഷികളെ കോണ്‍ഗ്രസ് വിശ്വാസത്തിലെടുക്കുന്നില്ലെന്ന് മമത പ്രതികരിച്ചു. ബില്ലിനെ പിന്തുണച്ച ഇടതുപാര്‍ട്ടികളെ കോണ്‍ഗ്രസ് വിശ്വാസത്തിലെടുത്തതാണ് മമതയെ പ്രകോപിപ്പിച്ചത്.
തൃണമൂലിന്റെ രാജ്യസഭയിലെ അംഗങ്ങളായ മുകുള്‍ റോയി, സ്വപന്‍ സദന്‍ ബോസ് എന്നിവരാണ് വിട്ടുനിന്നത്. ബലം പ്രയോഗിച്ച് ബില്‍ പാസാക്കുന്ന രീതികണ്ട് അത്ഭുതപ്പെട്ടെന്ന് ലോക്‌സഭയില്‍ തൃണമൂലിന്റെ ചീഫ് വിപ്പായ സുദീപ് ബന്ദോപാധ്യായ പറഞ്ഞു.












Click it and Unblock the Notifications