പൂജാരി 7 വയസുകാരിയെ പീഡിപ്പിച്ചു കൊന്നു

ശിവരാജ്പുരിലെ ഗൗദേശ്വര്‍ ക്ഷേത്രത്തിലെ പൂജാരിയായ കല്ലു എന്ന് വിളിയ്ക്കപ്പെടുന്ന നരേന്ദറാണ് കേസിലെ പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇരുപത്തിയഞ്ചുകാരനായ നരേന്ദര്‍ സംഭവത്തിന് ശേഷം ഒളിവില്‍പ്പോയിരിക്കുകയാണ്.
പ്രസാദം നല്‍കാമെന്നുപറഞ്ഞ് പൂജാരി കഴിഞ്ഞദിവസം വൈകിട്ട് കുട്ടിയെ വീട്ടില്‍നിന്നും കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടിയെ കാണാതെ അന്വേഷണം തുടങ്ങിയ മാതാപിതാക്കള്‍ ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ടെന്ന് റൂറല്‍ എസ്പി ലാല്‍ ബഹദൂര്‍ പറഞ്ഞു. നരേന്ദറിന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications