നിതീഷും ശരത് യാദവും കൊമ്പുകോര്‍ക്കുന്നു

വനിതാ ബില്ലുമായി ബന്ധപ്പെട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് യാദവും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. നേതാക്കളുടെ ഭിന്നിപ്പ് പരസ്യമായതോടെ രാജ്യസഭയിലെയും ലോക്‌സഭയിലെയും ജെഡിയു എം.പി.മാര്‍ പരസ്യമായി ചേരിതിരിഞ്ഞിരിക്കയാണ്.
വനിതാബില്ലിനെ ആദ്യംമുതല്‍ എതിര്‍ക്കുന്ന ശരത് ്‌യാദവ് വനിതാസംവരണത്തിനുള്ളില്‍ ദളിത്, പിന്നാക്ക, മുസ്‌ലിം സംവരണം വേണമെന്ന പക്ഷക്കാരനാണ്. എന്നാല്‍ ബില്ലിനെ നിരുപാധികം പിന്തുണയ്ക്കുന്നതാണ് നിതീഷിന്റെ നിലപാട്.
ബില്ലിനെ പിന്തുണയ്ക്കുന്നതുകൊണ്ടുള്ള എന്തു പ്രത്യാഘാതവും നേരിടാന്‍ തയ്യാറാണെന്നാണ് നിതീഷിന്റെ നിലപാട്. പാര്‍ട്ടി എം.പി.മാരുമായി നല്ല അടുപ്പമുള്ള നിതീഷ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നും ഒപ്പം ദളിത്, പിന്നാക്ക, മുസ്‌ലിം സംവരണത്തിനായി സമ്മര്‍ദം ചെലുത്തണമെന്നും അവരോട് ആവശ്യപ്പെട്ടു.
ലോക്‌സഭയിലെ 20 ജെഡി(യു) അംഗങ്ങളില്‍ 16 പേര്‍ ശരത് യാദവിനെ അനുകൂലിക്കുന്നവരാണ് ബാക്കിയുള്ളവരും രാജ്യസഭയിലെ ആറു എം.പി മാരും നിതീഷിനൊപ്പമാണ്. മറുപക്ഷത്തെ ചിലര്‍ നിതീഷിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ നിതീഷുമായി സംസാരിക്കുമെന്ന് യാദവ് അറിയിച്ചു. ബില്‍ വോട്ടിനിടുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്കുമെന്ന് ലോക്‌സഭയിലെ ചീഫ് വിപ്പും യാദവ് അനുകൂലിയുമായ മംഘനി ലാല്‍ മണ്ഡല്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. 17 എം.പി.മാര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications