വനിതാ ബില്‍: ഇന്ത്യ ചരിത്രത്തിന്റെ പാതിവഴിയില്‍

നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഒന്നിനെതിരെ 186 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പാസ്സായത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് പുതിയ രാഷ്ട്രീയകാലഘട്ടത്തിന് തുടക്കം കുറിക്കുന്ന ഭരണഘടനാഭേദഗതി നടപ്പില്‍വരുത്താന്‍ കോണ്‍ഗ്രസ്സും ബിജെപിയും ഇടതു പാര്‍ട്ടികളും കക്ഷിരാഷ്ട്രീയം മറന്ന് കൈകോര്‍ത്തു നിന്നു.
തിങ്കളാഴ്ച ബില്‍ അവതരിപ്പിച്ചെങ്കിലും എസ്.പി., ആര്‍ജെഡി, ലോക്ജനശക്തി എം.പി.മാരുടെ ബഹളം മൂലം അത് ചര്‍ച്ചയ്ക്കെടുക്കാന്‍ കഴിഞ്ഞില്ല. ചര്‍ച്ച കഴിഞ്ഞേ വോട്ടിനിടാവൂ എന്ന ഉറച്ച നിലപാടിലായിരുന്നു ബിജെപി. ഇതുമൂലം അന്താരാഷ്ട്ര വനിതാദിനത്തില്‍ ബില്‍ പാസ്സാക്കാനായില്ല.
തിങ്കളാഴ്ചയെ അപേക്ഷിച്ച് താരതമ്യേന വന്‍ തിരിച്ചടികള്‍ ഉണ്ടായില്ലെങ്കിലും ചൊവ്വാഴ്ചയും ബില്ലുമായി ബന്ധപ്പെട്ട് സഭകളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.
ബില്ലിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്ന സമാജ്വാദി പാര്‍ട്ടി (എസ്.പി.) ആര്‍ജെഡി.അംഗങ്ങളെ 'വാച്ച് ആന്‍ഡ് വാര്‍ഡ്' നീക്കംചെയ്ത ശേഷം ബില്ലിന്മേല് ചര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞായിരുന്നു വോട്ടെടുപ്പ്.
എന്തുവന്നാലും ചൊവ്വാഴ്ച ബില്‍പാസ്സാക്കുകതന്നെവേണമെന്ന് യുപിഎ. അധ്യക്ഷ സോണിയാഗാന്ധി ഉറച്ച നിലപാടെടുത്തു. ചൊവ്വാഴ്ച രാവിലെ 11 മണിക്കു സഭ ചേര്‍ന്നതോടെ തലേദിവസത്തെപ്പോലെതന്നെയുള്ള പ്രതിഷേധം ആവര്‍ത്തിക്കാനുള്ള പുറപ്പാടിലായിരുന്നു ആര്‍ജെഡി., എസ്.പി. അംഗങ്ങള്‍.
തുടര്‍ന്ന് 12 വരെ സഭ നിര്‍ത്തിവെച്ചു. 12നു സഭ ചേര്‍ന്നപ്പോള്‍ ആര്‍ജെഡിയിലും എസ്പിയിലും എല്ജെപിയിലുംപ്പെട്ട ഏഴ് എംപിമാരെ സസ്പെന്‍ഡ് ചെയ്തതായി സഭാധ്യക്ഷന് ഹമീദ് അന്‍സാരി അറിയിച്ചു. സഭ വീണ്ടും രണ്ടു മണിക്കു ചേരുമെന്ന് അറിയിച്ചെങ്കിലും വീണ്ടും മൂന്നു മണിവരെ നിര്‍ത്തിവച്ചു.
മൂന്നേകാലോടെ ബില്ല് വോട്ടിനിടാനുള്ള പ്രമേയത്തിന് ബഹളങ്ങള്‍ക്കിടെ സഭാധ്യക്ഷന് അനുമതി തേടി. സഭ അത് ശബ്ദവോട്ടോടെ പാസ്സാക്കി. എന്നാല്‍ ചര്‍ച്ച നടത്തുകതന്നെ വേണമെന്ന ആവശ്യത്തില്‍ ബിജെപി. ഉറച്ചുനിന്നു.
ബില്ലുമായി സഭ മുന്നോട്ടുപോകുമെന്നു കണ്ടതോടെ എസ്പി, ആര്‍ജെഡി. എംപിമാര്‍ അക്രമം തുടങ്ങി. ഇതിനിടെ ബിജെപി നേതാവ് ജെയ്റ്റ്ലി പ്രസംഗം തുടങ്ങുകയും ബിജെപി ബില്ലിനെ അനുകൂലിക്കുന്നതായി പ്രഖ്യാപിയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ്സിലെ ജയന്തി നടരാജന് പ്രകടനപത്രികയിലെ വാഗ്ദാനം കോണ്‍ഗ്രസ് നടപ്പാക്കിയതില്‍ അഭിമാനം പ്രകടിപ്പിച്ചു. സ്ത്രീകളുടെ ഉന്നമനത്തിലൂടെയല്ലാതെ ഒരു രാജ്യത്തിനും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന അംബേദ്കര്‍ വചനമാണ് ബില്ലിനെ അനുകൂലിച്ചുകൊണ്ട് സിപിഎമ്മിലെ വൃന്ദാ കാരാട്ട് പറഞ്ഞത്.
എന്തുകൊണ്ട് 50 ശതമാനം സംവരണമില്ല എന്ന ചോദ്യമാണ് ബിഎസ്പിയുടെ സതീശ് ചന്ദ്ര മിശ്ര ഉയര്‍ത്തിയത്. ജനതാദള്‍ യു.വിലെ ശിവാനന്ദ് തിവാരി ബില്ലിനെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചു.
തുടര്‍ന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് സംസാരിച്ചു.
ഇതിനിടെ ബിഎസ്പി. നേതാവ് സതീശ് ചന്ദ്ര മിശ്ര തന്റെ പാര്‍ട്ടി വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്നുനടന്ന വോട്ടെടുപ്പില്‍ 186 പേര് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. 233 അംഗ സഭയില്‍ പാസ്സാകാന്‍ വേണ്ടത് 155 വോട്ടാണ്.
റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതു സര്‍ക്കാരിനു കരിനിഴലായി. തങ്ങളോടു കൂടിയാലോചിക്കാതിരുന്നതിലും ബില്ലിനെ എതിര്‍ത്ത അംഗങ്ങളെ കൈകാര്യം ചെയ്ത രീതിയിലും പ്രതിഷേധിച്ചാണു തൃണമൂല്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications