രുചിക കേസ്: ഏപ്രില്‍ 15ന് പരിഗണിയ്ക്കും

കേസില്‍ ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി ഹരിയാന മുന്‍ ഡിജിപി. എസ്പിഎസ് റാത്തോഡിന് കുത്തേറ്റുണ്ടായ പരിക്ക് ഭേദമാകാന്‍ വേണ്ടിയാണ് സമയം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
രുചിക കേസിലെ ശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീലിന്റെ വാദത്തിനെത്തിയപ്പോള്‍ റാത്തോഡിനെ കോടതി പരിസരത്ത് വെച്ച് ഉത്സവ് ശര്‍മ എന്നൊരാള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ശര്‍മക്ക് മാനസിക തകരാറുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ വിദ്യാര്‍ഥിയായ ശര്‍മയ്ക്ക് കുറ്റകൃത്യ പശ്ചാത്തലമൊന്നുമില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications